Sports

വിരാടിന്റെ സിക്‌സ് വന്നടിച്ചത് കുട്ടി ആരാധകന്റെ തോളില്‍; വേദന കൊണ്ട് പുളയുന്നത് കണ്ട് വിരാടും ആശങ്കയിലായി

ദേവ്ധര്‍ ട്രോഫിയിലെ ഇന്ത്യ ബി-ഇന്ത്യ സി മത്സരം ബൗണ്ടറി ലൈനിന് അപ്പുറം ഇരുന്ന കണ്ട ഒരു കുട്ടി ആരാധകന് സമ്മാനിച്ചത് കടുത്ത വേദന

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ദേവ്ധര്‍ ട്രോഫിയിലെ ഇന്ത്യ ബി-ഇന്ത്യ സി മത്സരം ബൗണ്ടറി ലൈനിന് അപ്പുറം ഇരുന്ന കണ്ട ഒരു കുട്ടി ആരാധകന് സമ്മാനിച്ചത് കടുത്ത വേദന. വിരാട് സിങ് പറത്തിയ സിക്‌സ് വന്ന് പതിച്ചത് ബൗണ്ടറി ലൈനിന് അപ്പുറം നില്‍ക്കുകയായിരുന്നു കുട്ടി ആരാധകരന്റെ തോളിലാണ്...

ഹാഫ് വോളിയാണ് മുഹമ്മദ് സിറാജില്‍ നിന്നും വിരാട് സിങ്ങിന് ലഭിച്ചത്. വിരാട് സിങ് പന്ത് പറത്തി. പക്ഷേ ബൗണ്ടറി ലൈനിന് അപ്പുറം നില്‍ക്കുകയായിരുന്ന കുട്ടി ആരാധകന്‍ പന്ത് വരുന്ന പാത മനസിലാക്കിയില്ല. തോളിലേക്ക് പന്ത് വന്നടിച്ചതോടെ കുട്ടി ആരാധകന്‍ വേദന കൊണ്ട് പുളയുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

ക്രീസില്‍ നില്‍ക്കുന്ന വിരാട് സിങ്ങിന്റെ മുഖത്തും ആശങ്ക പ്രകടമായിരുന്നു. തൊട്ടടുത്ത് നില്‍ക്കുന്ന വ്യക്തി കുട്ടി ആരാധകന്റെ തോളില്‍ തടവ് കൊടുക്കുന്നുണ്ട്. പിന്നാലെ ടീം ഫിസിയോ അവന്റെ അടുത്തേക്കെത്തി പരിശോധിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'