Sports

'വിരാട് കൊഹ് ലി ഇത് കാണുന്നുണ്ടാകും'; ഹുക്ക വലിക്കുന്ന ജഡേജയെ ട്രോളി സോഷ്യല്‍മീഡിയ

യുവാക്കളുടെ ആരാധനാ പാത്രമായ ഒരാള്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന ഖേദകരമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ വിടാതെ പിടികൂടിയിരിക്കുകയാണ് ട്രോളന്മാര്‍. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിക്കൊണ്ടിരിക്കുകയാണ്. മുന്‍പത്തെപ്പോലെ ഇത്തവണയും ട്രോളാനുള്ള ആയുധം ജഡേജ തന്നെയാണ് ആരാധകര്‍ക്ക് നല്‍കിയിരിക്കുന്നത്. അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഹുക്ക വലിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

യുവാക്കളുടെ ആരാധനാ പാത്രമായ ഒരാള്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന ഖേദകരമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. ക്യാപ്റ്റന്‍ കൊഹ് ലി ഇത് കാണുന്നുണ്ടാകുമെന്ന് പറഞ്ഞും ഭീഷണിപ്പെടുത്തുന്നുമുണ്ട് ആരാധകര്‍. ഇത്തരം ഫോട്ടോ പ്രതിച്ഛായ തകര്‍ക്കുമെന്നും ഇന്ത്യന്‍ ടീമില്‍ നിന്ന് ബിസിസിഐ പുറത്താക്കാന്‍ വരെ ഇത് കാരണമാകുമെന്നും പറഞ്ഞുകൊണ്ടുള്ള നിരവധി കമന്റുകളാണ് വരുന്നത്. 

കഴിഞ്ഞ ആഴ്ച ആരാധകന്‍ അജയ് എന്ന് വിളിച്ചതിന് ട്വിറ്ററിലൂടെ ജഡേജ നീരസം പ്രകടിപ്പിച്ചതും വിവാദമായിരുന്നു. ഒന്‍പത് വര്‍ഷമായി ഇന്ത്യന്‍ ടീമിലുണ്ടായിരുന്നിട്ടും ജനങ്ങള്‍ തന്റെ പേര് ഓര്‍മിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇതിനെതിരേ നിരവധി പേരാണ് രംഗത്തെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT