കൃഷ്ണപ്പ ഗൗതം/ഫയല്‍ ചിത്രം 
Sports

വിറയ്ക്കുകയായിരുന്നു ഞാന്‍, 9.25 കോടി പോക്കറ്റിലായ നിമിഷത്തെ കുറിച്ച് കൃഷ്ണപ്പ ഗൗതം

20 ലക്ഷം രൂപ എന്ന അടിസ്ഥാന വിലയില്‍ നിന്ന് 9.25 കോടിക്കാണ് ചെന്നൈ മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരത്തെ ടീമിലെത്തിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യക്ക് വേണ്ടി ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത താരം. എന്നാല്‍ 2021 ഐപിഎല്‍ താര ലേലത്തിന്റെ ചൂടേറ്റിയ പേരായിരുന്നു കൃഷ്ണപ്പ ഗൗതം. 20 ലക്ഷം രൂപ എന്ന അടിസ്ഥാന വിലയില്‍ നിന്ന് 9.25 കോടിക്കാണ് ചെന്നൈ മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരത്തെ ടീമിലെത്തിച്ചത്. 

താര ലേലത്തില്‍ റെക്കോര്‍ഡുകള്‍ മറികടന്ന നിമിഷം വിറക്കുകയായിരുന്നു താനെന്നാണ് കൃഷ്ണപ്പ പറയുന്നത്. ഒരു വാക്കുകൊണ്ടും അപ്പോഴത്തെ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവില്ല. സ്വപ്‌നം യാഥാര്‍ഥ്യമായ നിമിഷമാണ്. എല്ലായ്‌പ്പോഴും ധോനിയായിരുന്നു മാതൃക. ധോനിയെന്ന മനുഷ്യനെ, കളിക്കാരനെ, ഫിനിഷറെ ഞാന്‍ ആരാധിക്കുന്നു, ഗൗതം പറഞ്ഞു. 

ഇനി ഞാന്‍ ധോനിക്കൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ പോവുകയാണ്. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാനാവും. റിലാക്‌സ് ചെയ്യാന്‍ ശ്രമിക്കുകയാണ് ഞാന്‍ ഇപ്പോഴും. എന്നാല്‍ ഇപ്പോഴും അതിന് സാധിക്കുന്നില്ല. 

റെയ്‌ന, ധോനി എന്നിവരെ പോലുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം കളിക്കാനാവുന്നു. അവര്‍ കളി കൈകാര്യം ചെയ്യുന്ന വിധത്തില്‍ നിന്ന് പഠിക്കാനാവും. പ്രൈസ് ടാഗ് എന്നെ അസ്വസ്ഥപ്പെടുത്തുന്നില്ല. ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ ഏറ്റവും മികവ് പുറത്തെടുക്കാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കുക എന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പുതിയ താരം പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

59,000 കോടി രൂപ കോടി തട്ടി, ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി കവര്‍ച്ച, പിന്നില്‍ ഉത്തരകൊറിയയോ?

വര്‍ക്കലയില്‍ വറ്റ കഴിച്ച 32 പേര്‍ ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം; കടല്‍ ജീവികളില്‍ നിന്നുള്ള വിഷബാധയോ?

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്