Sports

വില്യംസന്റെ കയ്യില്‍ കിട്ടിയിരിക്കുകയാണ് കോഹ് ലിയെ, 2008ലെ കണക്ക് തീര്‍ക്കാന്‍; അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ നയിച്ചതും ഇവര്‍

ഫൈനല്‍ ആവേശത്തിന് ഒപ്പം അവിടെ മറ്റൊരു കൗതുകം കൂടിയുണ്ട്. 2008 അണ്ടര്‍ 19 ലോകകപ്പ് അവര്‍ത്തിക്കുകയാണ് ഇവിടെ

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് സെമി ഫൈനല്‍ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. മുന്‍തൂക്കം ആര്‍ക്ക് എന്നതുള്‍പ്പെടെയുള്ള കണക്കു കൂട്ടലുകള്‍ തകൃതിയായി നടക്കുന്നു. സെമി ഫൈനല്‍ ആവേശത്തിന് ഒപ്പം അവിടെ മറ്റൊരു കൗതുകം കൂടിയുണ്ട്. 2008 അണ്ടര്‍ 19 ലോകകപ്പ് അവര്‍ത്തിക്കുകയാണ് ഇവിടെ.

അന്ന് കീവീസിനെ അവിടെ നയിച്ചത് കെയിന്‍ വില്യംസനും ഇന്ത്യയെ നയിച്ചത് കോഹ് ലിയുമായിരുന്നു. അന്ന് അണ്ടര്‍ 19 ടീമിനെ നയിച്ച ഇരുവരും 2019 ലോകകപ്പില്‍ ഇരു ടീമുകളുടേയും നായകരായി പോരിനിറങ്ങുന്നു. 

നായകന്മാരില്‍ മാത്രമല്ല ഈ സാമ്യത. രവീന്ദ്ര ജഡേജ, ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവരും 2008ലെ അണ്ടര്‍ 19 സെമി ഫൈനല്‍ കളിച്ച ഇന്ത്യ, കീവീസ് ടീമുകളിലുണ്ടായിരുന്നു. കോഹ് ലിയായിരുന്നു അന്ന് കളിയിലെ താരം. അന്ന് കീവീസിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് കോഹ് ലിയുടെ ഇന്ത്യ ഫൈനലില്‍ എത്തി. വര്‍ഷങ്ങള്‍ക്കിപ്പുറം കോഹ് ലിയെ ഇങ്ങനെ നേര്‍ക്കു നേര്‍ കിട്ടുമ്പോള്‍ കണക്കു തീര്‍ക്കാന്‍ വില്യംസനാവുമോ?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT