Sports

വിവോയുമായുള്ള ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് റദ്ദാക്കില്ല, വിവോ പിന്തുണക്കുന്നത് ഇന്ത്യയെ എന്ന് ബിസിസിഐ

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ വരെ മറ്റൊരു ചൈനീസ് കമ്പനിയായ ഒപ്പോ ആയിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചൈനീസ് കമ്പനിയായ വിവോയെ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കുന്നത് ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് വ്യക്തമാക്കി ബിസിസിഐ. എന്നാല്‍ അടുത്ത ടേം മുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് നയത്തില്‍ മാറ്റം വരുത്തുമെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. 

നിലവില്‍ വിവോയെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് മാറ്റുന്നത് ആലോചിക്കുന്നില്ല. എന്നാല്‍ ഇനി രാജ്യ താത്പര്യം മുന്‍നിര്‍ത്തി മാത്രമാവും ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ക്ക് ചൈനീസ് കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുക എന്നും ബിസിസിഐ ട്രഷറര്‍ പറഞ്ഞു. 

2022ലാണ് വിവോയുമായുള്ള ബിസിസിഐ കരാര്‍ അവസാനിക്കുക. അഞ്ച് വര്‍ഷത്തെ കരാറില്‍ പ്രതിവര്‍ഷം 440 കോടി രൂപയാണ് ബിസിസിഐക്ക് വിവോ സ്‌പോണ്‍സര്‍ഷിപ്പ് വഴി ലഭിക്കുക. ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് ചൈനീസ് കമ്പനികള്‍ക്ക് ലഭിക്കുന്ന പണത്തിന്റെ വിഹിതം ബിസിസിഐക്ക് നല്‍കുകയാണ്. 

42 ശതമാനം നികുതിയാണ് ബിസിസിഐ സര്‍ക്കാരിന് നല്‍കുന്നത്. ഇതിലൂടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ വിവോ ഇന്ത്യയെയാണ് പിന്തുണക്കുന്നതെന്നും, ചൈനയെ അല്ലെന്നും അരുണ്‍ ധുമല്‍ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ വരെ മറ്റൊരു ചൈനീസ് കമ്പനിയായ ഒപ്പോ ആയിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാര്‍. ഐപിഎല്ലിന് ചൈനീസ് സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുന്നതിലൂടെ ഇന്ത്യന്‍ താത്പര്യത്തെയാണ് സംരക്ഷിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാന്‍ ചൈനീസ് കമ്പനിയെ ഏല്‍പ്പിച്ചാല്‍ അത് ചൈനയെ സഹായിക്കുന്ന തീരുമാനമായേക്കും. 

എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയമായ മൊട്ടേര സ്‌റ്റേഡിയം ഇന്ത്യന്‍ കരാര്‍ കമ്പനിക്കാണ് നല്‍കിയത് എന്നും അരുണ്‍ ധുമാല്‍ പറഞ്ഞു. ചൈനീസ് കമ്പനിക്ക് ബിസിസിഐ പണം നല്‍കുന്നില്ല. ഇങ്ങോട്ടാണ് അവര്‍ പണം നല്‍കുന്നത്. വൈകാരികമായല്ല, യുക്തിപരമായാണ് തീരുമാനം എടുക്കേണ്ടത് എന്നുംം അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'