Sports

വീണ്ടും സമനില തന്നെ, പക്ഷേ തിരിച്ചു വരവിന്റെ കരുത്ത് കാട്ടി ബ്ലാസ്റ്റേഴ്‌സ്‌

രണ്ടാം പകുതിയുടെ 68ാം മിനിറ്റില്‍ ഹാലിചരണിനെ പിന്‍വലിച്ച് ദൗഗലിനെ ഇറക്കിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയാകെ മാറിയത്

Author : സമകാലിക മലയാളം ഡെസ്ക്

ജംഷഡ്പൂരിനോട് പൊരുതി സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്.ആദ്യ പകുതിയില്‍ 2-0ന് പിന്നില്‍ നിന്ന മഞ്ഞപ്പട രണ്ടാം പകുതിയില്‍ തിരിച്ചടിച്ച് അവസാന വിസില്‍ മുഴങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡ് 2-2 എന്നാക്കി. 
ഐഎസ്എല്‍ അഞ്ചാം സീസണില്‍ നാല് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇത് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം സമനിലയാണ്.

71ാം മിനിറ്റില്‍ സ്‌റ്റൊയാനോവിച്ചും 85ാം മിനിറ്റില്‍ വിനിതും വല കുലുക്കിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളിയിലേക്ക് തിരികെ വന്നത്. ദൗഗലിന്റെ പാസില്‍ നിന്നായിരുന്നു വിനീതും സ്റ്റൊയാനോവിച്ചും വല കുലുക്കിയത്. രണ്ടാം പകുതിയുടെ 68ാം മിനിറ്റില്‍ ഹാലിചരണിനെ പിന്‍വലിച്ച് ദൗഗലിനെ ഇറക്കിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയാകെ മാറിയത്. 

56ാം മിനിറ്റില്‍ സ്‌റ്റൊയാനോവിച്ച് നഷ്ടപ്പെടുത്തിയ പെനാല്‍റ്റിയും, ഇഞ്ചുറി ടൈമില്‍ ഗോള്‍ പോസ്റ്റിന് നേരിയ വ്യത്യാസത്തില്‍ സ്‌റ്റൊയാനോവിച്ചിന്റെ പവര്‍ഫുള്‍ സ്‌ട്രൈക്ക് പുറത്തേക്കു പോയില്ലായിരുന്നു എങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് ജയം പിടിക്കാമായിരുന്നു. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ കാഹില്‍ ഏല്‍പ്പിച്ച പ്രഹരത്തിന്റെ ഭാരം പേറിയായിരുന്നു ആദ്യ പകുതി മുഴുവന്‍ ബ്ലാസ്റ്റേഴ്‌സിന്റെ കളി. 

എന്നാല്‍ രണ്ടാം പകുതിയിലേക്കെത്തിയപ്പോള്‍ അവസരങ്ങള്‍ മുതലാക്കി മഞ്ഞപ്പട ജംഷഡ്പൂരിന് തലവേദന തീര്‍ത്തു. ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലും, ബോള്‍ പൊസഷനിലും, പാസുകളുടെ കൃത്യതയിലും ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെ പിന്നിലാക്കിയാണ് സമനില പിടിച്ചത്. ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നേടിയ ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. എന്നാല്‍ ഡേവിഡ് ജെയിംസിന്റെ സംഘം ഇതുവരെ തോല്‍വി വഴങ്ങിയില്ലാ എന്ന പ്രത്യേകതയുമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി