Sports

വെട്ടിച്ചത് 3 ഡിഫന്റര്‍മാരെ, വീണത് രണ്ട് വട്ടം; മെസിയുടെ തകര്‍പ്പന്‍ സോളോ ഗോള്‍

പതിവില്‍ നിന്ന് വ്യത്യസ്തമായ വലത് വശത്തായി മെസി എത്തിയപ്പോള്‍ അത് നാപ്പോളിക്കെതിരെ ഫലം കണ്ടു

Author : സമകാലിക മലയാളം ഡെസ്ക്

നാപ്പോളിയെ തകര്‍ത്ത് ചാമ്പ്യന്‍സ് ലീഗിലെ അവസാന എട്ടിലേക്ക് ബാഴ്‌സ എത്തിയപ്പോള്‍ അവിടെ ആരാധകരെ ത്രില്ലടിപ്പിച്ച് മെസിയുടെ തകര്‍പ്പന്‍ സോളോ ഗോളും പിറന്നിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായ വലത് വശത്തായി മെസി എത്തിയപ്പോള്‍ അത് നാപ്പോളിക്കെതിരെ ഫലം കണ്ടു. 

ബോക്‌സിന് പുറത്ത് വെച്ച് സുവാരസില്‍ നിന്ന് പന്ത് വാങ്ങിയമെസി, മൂന്ന് പ്രതിരോധ നിര താരങ്ങളെ മറികടന്ന്, രണ്ട് വട്ടം വീണാണ് ഇടം കാലുകൊണ്ട് പിഴവില്ലാതെ ഫിനിഷ് ചെയ്തത്. ഇതോടെ സീസണിലെ മെസിയുടെ ഗോള്‍ നേട്ടം 31ലേക്ക് എത്തി. 

സമ്മര്‍ദം ചെലുത്തിയുള്ള നാപ്പോളിയുടെ കളിക്കിടയിലും ആദ്യ പകുതിയില്‍ തന്നെ ബാഴ്‌സ മൂന്ന് വട്ടം വല കുലുക്കി. 10ാം മിനിറ്റില്‍ ലെഗ്ലറ്റും, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് പെനാല്‍റ്റിയിലൂടെ സുവാരസും വല കുലുക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുന്‍പാണ് ഇന്‍സിഗ്നെയിലൂടെ നാപ്പോളി ഗോള്‍ വല കുലുക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT