Sports

വെല്ലിങ്ടണ്‍ ട്വന്റി20; കീവീസിന് ബാറ്റിങ്, മൂന്ന് ഓള്‍ റൗണ്ടര്‍മാരുമായി ഇന്ത്യ 

പ്ലേയിങ് ഇലവനില്‍ ധോനിക്കും പന്തിനും ഒപ്പം ദിനേശ് കാര്‍ത്തിക്കും ഇടം പിടിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടണ്‍ ട്വന്റി20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ന്യൂസിലാന്‍ഡ് മണ്ണിലെ ആദ്യ ട്വന്റി20 പരമ്പര ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഓസ്‌ട്രേലിയയിലേക്ക് പറന്നതിന് ശേഷം ഇതുവരെ കളിച്ച ഒരു ട്വന്റി20, ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ഇന്ത്യ തോറ്റിട്ടില്ല. കീവീസിനെതിരെ ഈ പരമ്പരയും പിടിച്ച് ശക്തി ഊട്ടിയുറപ്പിക്കുകയാണ് രോഹിത്തിന്റേയും സംഘത്തിന്റേയും ലക്ഷ്യം. 

ഏകദിന ടീമില്‍ നിന്നും ഒഴിവാക്കപ്പെട് റിഷഭ് പന്ത് ട്വന്റി20യിലേക്ക് തിരികെ എത്തി. പ്ലേയിങ് ഇലവനില്‍ ധോനിക്കും പന്തിനും ഒപ്പം ദിനേശ് കാര്‍ത്തിക്കും ഇടം പിടിച്ചിട്ടുണ്ട്. ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിങ്ങനെ മൂന്ന് ഓള്‍റൗണ്ടര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യമായിട്ടാണ് ഹര്‍ദിക്കും ക്രുനാലും ഒരുമിച്ച് കളിക്കുന്നത്. ബൗളര്‍മാരില്‍ ചഹല്‍ ടീമില്‍ ഇടം നേടിയപ്പോള്‍, ഭുവിക്കൊപ്പം ഖലീല്‍ അഹ്മദിനാണ് നറുക്ക് വീണത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലും അതിജീവനത്തിലും ഒതുങ്ങരുത്; സ്ത്രീ സൗഹൃദങ്ങളും സംസാരിക്കണം: എസ്തര്‍

'പ്രണയവും ഇഷ്ടവും തോന്നും ആഷ്‌ലിയോട്'; ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ മമിതയുടെ ലുക്ക്

പെട്രോളിന് അഞ്ചു രൂപ കൂട്ടി, ഡീസലിന് മൂന്നും; ഇന്ധന വില പുനര്‍ നിര്‍ണയിച്ച് നയാര

എഐ ഭീമന് ഉപദേശം നല്‍കാന്‍ ഹിന്ദു സന്യാസി? സിലിക്കണ്‍ വാലിയില്‍ സ്വാമി സര്‍വപ്രിയാനന്ദയുമായി ആന്ത്രോപിക്കിന്റെ രഹസ്യ കൂടിക്കാഴ്ച