Sports

വെസ്റ്റിൻഡീസിനായി ബാറ്റ് ചെയ്ത് ധർമജൻ! കൗതുകം; സോഷ്യൽ മീഡിയയിൽ വൈറൽ

ബംഗ്ലാദേശിനെതിരായ വെസ്റ്റിന്‍ഡീസിന്റെ മത്സരത്തിനു ശേഷം ഒരാള്‍ ഫെയ്​സ്ബുക്കിൽ കുറിച്ച വരികളാണ് ഇപ്പോൾ ചർച്ചയാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടൗണ്‍ടണ്‍: നമ്മുടെ ധര്‍മജന്‍ ബോള്‍ഗാട്ടി എപ്പോഴാണ് വെസ്റ്റിന്‍ഡീസിനൊപ്പം ലോകകപ്പ് കളിക്കാന്‍ പോയത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ പലരും ചോദിക്കുന്നതിതാണ്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ വെസ്റ്റിന്‍ഡീസിന്റെ മത്സരത്തിനു ശേഷം ഒരാള്‍ ഫെയ്​സ്ബുക്കിൽ കുറിച്ച വരികളാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

ഹാസ്യ നടന്‍ ധര്‍മജനും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഷിംറോണ്‍ ഹെറ്റ്മയറും തമ്മിലുള്ള സാമ്യമാണ് ഇത്തരമൊരു ചർച്ചയ്ക്ക് വഴിയൊരുക്കിയത്. ഇതിനൊപ്പം പങ്കുവെച്ച ചിത്രം കണ്ടാൽ അങ്ങനെ തോന്നുമെന്ന കാര്യത്തിൽ സംശയമില്ല. ഇത് ശരിക്കും നമ്മുടെ ധര്‍മജന്‍ തന്നെയല്ലെ?  എന്നാണ് മലയാളികൾ ചോദിക്കുന്നത്. 

ഹെറ്റ്മയറെ ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ധര്‍മജനാണെന്നേ പറയൂ എന്നാണ് ആരാധകരുടെ കമന്റ്. ഇരുവരുടെയും ചിത്രങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് നിരവധി ട്രോളുകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന