Sports

ശരിക്കും എന്തായിരുന്നു നിങ്ങളുടെ പ്ലാന്‍? എംഎസ്‌കെ പ്രസാദിനെ ഉന്നം വെച്ച് വീണ്ടും യുവരാജ് സിങ്

ന്യൂസിലാന്‍ഡില്‍ 90 റണ്‍സ് നേടി കഴിഞ്ഞ് ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ഇന്നിങ്‌സില്‍ റായിഡു പരാജയപ്പെട്ടു. ഇതോടെ റായിഡുവിനെ ഒഴിവാക്കി. ഐപിഎല്ലിലും റായിഡുവിന് മികവ് കാണിക്കാനായില്ല

Author : സമകാലിക മലയാളം ഡെസ്ക്

2019 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ അമ്പാട്ടി റായിഡുവിനെ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്. ലോകകപ്പിന് തൊട്ടുമുന്‍പ് ന്യൂസിലാന്‍ഡില്‍ 90 റണ്‍സ് നേടിയ റായിഡുവിനെ എന്തിനാണ് സെലക്ടര്‍മാര്‍ ഒഴിവാക്കിയതെന്ന് യുവി ചോദിക്കുന്നു. 

ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിനെ ഉന്നം വെച്ചാണ് യുവിയുടെ വിമര്‍ശനം. 2019ല്‍ മധ്യനിരയില്‍ നിങ്ങളുടെ പ്ലാന്‍ എന്തായിരുന്നു. നാലാം സ്ഥാനത്തേക്ക് വിജയ് ശങ്കറെ തെരഞ്ഞെടുത്തു. പിന്നെ വിജയിയെ മാറ്റി റിഷഭ് പന്തിനെ കൊണ്ടുവന്നു. ലോകകപ്പിന് മുന്‍പ് നാല് അഞ്ച് മത്സരങ്ങള്‍ കളിച്ച അനുഭവ സമ്പത്ത് മാത്രമാണ് ഇവര്‍ക്കുള്ളത്. അവര്‍ക്ക് സമ്മര്‍ദ ഘട്ടങ്ങളില്‍ കളിച്ച അനുഭവ സമ്പത്തില്ല. എന്നിട്ട് നിങ്ങളവരെ വിമര്‍ശിക്കുന്നു. റായിഡു ന്യൂസിലാന്‍ഡില്‍ 90 റണ്‍സ് നേടിയിട്ടും ലോകകപ്പിന് തൊട്ടുമുന്‍പ് ഒഴിവാക്കി, യുവി പറഞ്ഞു. 

ന്യൂസിലാന്‍ഡില്‍ 90 റണ്‍സ് നേടി കഴിഞ്ഞ് ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ഇന്നിങ്‌സില്‍ റായിഡു പരാജയപ്പെട്ടു. ഇതോടെ റായിഡുവിനെ ഒഴിവാക്കി. ഐപിഎല്ലിലും റായിഡുവിന് മികവ് കാണിക്കാനായില്ല. എന്നാല്‍ നാലഞ്ച് കളിയുടെ പരിചയം മാത്രമുള്ള കളിക്കാരുമായി ലോകകപ്പിന് പോവാനാവില്ല. ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്റിന് മുന്‍പ് ചിന്തിച്ച് വേണം ടീമിനെ തയ്യാറാക്കാന്‍...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം