Sports

ഷാരൂഖിനും റവീന ടണ്ടനുമൊപ്പം നൈറ്റ്ഔട്ട്; രവി ശാസ്ത്രിയുടെ ആഘോഷങ്ങള്‍ 

ആഘോഷങ്ങള്‍ക്കിടയില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും, റവീന ടണ്ടനുമൊപ്പമാണ് രവി ശാസ്ത്രി ആരാധകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്നുള്ള ഇടവേളയില്‍ പുതുവര്‍ഷാഘോഷം ഗംഭീരമാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. ആഘോഷങ്ങള്‍ക്കിടയില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും, റവീന ടണ്ടനുമൊപ്പമാണ് രവി ശാസ്ത്രി ആരാധകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത്. 

ഷാരൂഖ്, തന്‍ഡോന്‍, വ്യവസായി ഗൗതം സിംഘാനിയ എന്നിവര്‍ക്കൊപ്പമുള്ള ചിത്രവുമായി രവി ശാസ്ത്രി ഇന്‍സ്റ്റഗ്രാമിലെത്തി. അലിബാഗ സ്വര്‍ഗമാണ്. നമ്മുടെ കാലഘട്ടക്കിലെ അതിബുദ്ധിമാന്‍മാര്‍ക്കൊപ്പം സമയം ചിലവിടാനായി എന്നാണ് ഫോട്ടോയ്‌ക്കൊപ്പം രവി ശാസ്ത്രി എഴുതിയത്. 

ശാസ്ത്രിക്ക് കീഴില്‍ ഈ വര്‍ഷവും നേട്ടം സ്വന്തമാക്കി ആയിരുന്നു ഇന്ത്യയുടെ പോക്ക്. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും, ലോകകപ്പ് സെമിയിലേക്ക് ഇന്ത്യ എത്തുകയും ചെയ്തു. ലോകകപ്പിന് പിന്നാലെ ശാസ്ത്രിയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും 2021 ട്വന്റി20 ലോകകപ്പ് വരെ കാലാവധി നീട്ടി വീണ്ടും നിയമിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ലക്ഷങ്ങള്‍ ലാഭിക്കാം, ഭവന വായ്പയുടെ പലിശഭാരം കുറയ്ക്കാം; ഇതാ ഒരു ഉപായം

ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി: കാബിൻ തകർന്നു; ഡ്രൈവർക്ക് പരിക്ക്

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്