Sports

ഷാര്‍പ്പ് ടേണുമായി കുല്‍ദീപ്; ഹോട്ടല്‍ കൊറിഡോറില്‍ ക്രിക്കറ്റ് കളിച്ച് താരങ്ങള്‍

വിട്ടുവീഴ്ചയില്ലാതെ കഠിനാധ്വാനം ചെയ്യുകയാണെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് റിഷഭ് പന്ത് ആരാധകരുമായി പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ധോനിയുടെ പിന്‍ഗാമിയാണ് താനെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വമുണ്ട് യുവതാരം റിഷഭ് പന്തിന്റെ ചുമലില്‍. അതിന് കഠിന പ്രയത്‌നം തന്നെ വേണം. ക്രിക്കറ്റിനെ ഏത് സമയവും ഒപ്പം കൂട്ടണം. വിട്ടുവീഴ്ചയില്ലാതെ കഠിനാധ്വാനം ചെയ്യുകയാണെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് റിഷഭ് പന്ത് ആരാധകരുമായി പങ്കുവെച്ചത്. ഹോട്ടല്‍ കൊറിഡോറിലും ക്രിക്കറ്റ് പരിശീലനം. 

വിക്കറ്റ് കീപ്പിങ് ഗ്ലൗസ് അണിഞ്ഞ് നില്‍ക്കുന്ന പന്തിലേക്ക് കുല്‍ദീപിന്റെ ഡെലിവറിയാണ് വീഡിയോയില്‍ കാണുന്നത്. ഹോട്ടല്‍ കൊറിഡോറില്‍ ചവിട്ടിക്ക് മുകളിലാണ് എറിയുന്നത് എങ്കിലും ഷാര്‍പ്പ് ടേണാണ് കുല്‍ദീപില്‍ നിന്നും വന്നത്. 

എവിടെ? എപ്പോള്‍? എന്ത്? ആര്? ക്ഷമിക്കണം, എനിക്ക് ''എങ്ങനെ'' എന്ന് മാത്രമേ അറിയുകയുള്ളു എന്ന തലക്കെട്ടോടെയാണ് പന്ത് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ട്വന്റി20 പരമ്പരയില്‍ ആദ്യ രണ്ട് ഏകദിനത്തില്‍ പന്ത് പരാജയപ്പെട്ടിരുന്നു. അനാവശ്യ ഷോട്ടുകള്‍ കളിച്ച് പന്ത് വിക്കറ്റ് കളയുകയായിരുന്നു. എന്നാല്‍ അവസാന ട്വന്റി20യില്‍ കോഹ് ലിയുമായി ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് പന്ത് ഇന്ത്യയെ അനായാസ ജയത്തിലേക്ക് എത്തിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹി ജല ബോര്‍ഡ് അഴിമതിക്കേസ്; എഎപി നേതാവ് സത്യേന്ദര്‍ ജയിന്‍ അറസ്റ്റില്‍

പാര്‍ക്ക് ചെയ്ത് പോയാല്‍ വണ്ടി പൊലീസ് കൊണ്ടുപോകും; ഓണക്കാലത്ത് നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഓണത്തിരക്ക് പേടിക്കേണ്ട, സമയമെടുത്ത് പര്‍ച്ചേഴ്‌സ് ചെയ്യാം; അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ

നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതുഅവധി പ്രഖ്യാപിച്ചു

'പ്രണയത്തിന്റെയും നഷ്ടത്തിന്റെയും യാത്ര, ആ കൊലപാതകം മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം'; സോണിയയുടെ ആത്മകഥ നവംബര്‍ 10ന്