Sports

ഷാവി ബാഴ്‌സലോണയുടെ പുതിയ പരിശീലകന്‍; നാളെ സ്ഥാനമേറ്റെടുക്കും?

സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയെ പരിശീലിപ്പിക്കാന്‍ ഇതിഹാസ താരം എത്തുന്നു

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയെ പരിശീലിപ്പിക്കാന്‍ ഇതിഹാസ താരം എത്തുന്നു. മധ്യനിര മാന്ത്രികനും ബാഴ്‌സലോണയുടെ ഇതിഹാസ താരവുമായ ഷാവിയാണ് പുതിയ പരിശീലകനാകുന്നതെന്ന് മാധ്യമങ്ങളാണ് പുറത്തു വിട്ടത്. നിലവിലെ പരിശീലകന്‍ ഏണസ്റ്റോ വാല്‍വര്‍ഡെയെ ഒഴിവാക്കി ഷാവിയെ പകരം നിയമിക്കാനാണ് ക്ലബിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷാവിയെ പുതിയ പരിശീലകനായി ക്ലബ് നാളെ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. 

ഷാവിയും ബാഴ്‌സലോണയും തമ്മില്‍ കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ നടന്നതായി വാര്‍ത്തകളുണ്ടായിരുന്നു. നിലവില്‍ അറബ് ക്ലബ് അല്‍ സാദിന്റെ പരിശീലകനാണ് ഷാവി. ചര്‍ച്ചകള്‍ നടന്ന കാര്യം അല്‍ സാദ് അധികൃതരും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഷാവിയും ബാഴ്‌സലോണയും തമ്മില്‍ ചര്‍ച്ചയിലാണ്. അദ്ദേഹം  എവിടേക്ക് പോയാലും ക്ലബിന്റെ ആശംസകള്‍ ഒപ്പമുണ്ടാകുമെന്ന് അല്‍ സാദ് ക്ലബ് പ്രസിഡന്റ് വ്യക്തമാക്കി. 

ഷാവിയോടും മാധ്യമങ്ങള്‍ ഈ അഭ്യൂഹങ്ങളെ കുറിച്ച് ചോദിച്ചു. എങ്കിലും അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ല. ചര്‍ച്ചകള്‍ നടത്തിയ കാര്യം അദ്ദേഹം സമ്മതിച്ചു. ബാഴ്‌സലോണയോടുള്ള ഇഷ്ടം ഹൃദയത്തിന്റെ അഗാധതയില്‍ എക്കാലത്തുമുണ്ടാകും. ഇക്കാര്യം പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ബാഴ്‌സലോണയുടെ പരിശീലകനാകുക എന്നത് തന്റെ സ്വപ്‌നമാണെന്ന കാര്യം മറയ്ക്കുന്നില്ല. എന്നാല്‍ ഇപ്പോള്‍ താന്‍ അല്‍ സാദിന്റെ പരിശീലകനാണ് ശ്രദ്ധ മുഴുവന്‍ ഇവിടെയാണെന്നും ഷാവി പറഞ്ഞു. 

സൂപ്പര്‍ കോപയില്‍ പരാജയപ്പെട്ടതോടെയാണ് വാല്‍വെര്‍ഡെയെ പുറത്താക്കാനുള്ള നീക്കങ്ങള്‍ ബാഴ്‌സലോണ തുടങ്ങിയത്. എറിക് അബിദാല്‍ കഴിഞ്ഞ ദിവസം ഖത്തറില്‍ ചെന്ന് ഷാവിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

വ്യാജ ഓപ്പറേഷൻ നടത്താൻ ഇന്ത്യ പദ്ധതിയിടുന്നു; കൊൽക്കത്ത ആക്രമിച്ച് തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ

യുവനടിയുടെ പരാതി വ്യാജമെന്ന് ആവർത്തിച്ച് രഞ്ജിത്ത്; തെളിവെടുപ്പ് തുടരും

ഉറവപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ 12 കാരി ഇടിമിന്നലേറ്റ് മരിച്ചു; അച്ഛൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

വഴിയാത്രക്കാരനെ ഇടിച്ചിട്ട് ഡോക്ടർ കാർ നിർത്താതെ പോയി; ഒടുവിൽ ശസ്ത്രക്രിയ നടത്തിയതും അതേ ഡോക്ടർ! ട്വിസ്റ്റ്

SCROLL FOR NEXT