Sports

ഷോര്‍ട്ട് ലെഗ് ഫീല്‍ഡറുടെ പാഡില്‍ തട്ടി വിക്കറ്റ് കീപ്പറിലേക്ക്; വിചിത്രമായ രീതിയില്‍ പുറത്തായി ഹനുമാ വിഹാരി

തന്റെ പ്രിയപ്പെട്ട സ്വീപ്പ് ഷോട്ട് കളിച്ച് വിചിത്രമായ രീതിയിലാണ് ഹനുമാ വിഹാരി പുറത്തായത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂസിലാന്‍ഡ് എക്കെത്തിരായ ആദ്യ ടെസ്റ്റില്‍ കളിച്ച സ്വീപ്പ് ഷോട്ട് ഇന്ത്യയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരി ഒരിക്കലും മറക്കാനിടയില്ല. തന്റെ പ്രിയപ്പെട്ട സ്വീപ്പ് ഷോട്ട് കളിച്ച് വിചിത്രമായ രീതിയിലാണ് ഹനുമാ വിഹാരി പുറത്തായത്. 

ഭാഗ്യമില്ലായ്മയാണ് അവിടെ പ്രധാനമായും വിഹാരിക്ക് വിനയായത്. വിഹാരിയുടെ സ്വീപ്പ് ഷോട്ട് ഷോര്‍ട്ട് ലെഗിലെ വിക്കറ്റ് കീപ്പറുടെ കാലില്‍ തട്ടി വിക്കറ്റ് കീപ്പറുടെ കൈകളിലേക്കാണ് സുരക്ഷിതമായി എത്തിയത്. 

ന്യൂസിലാന്‍ഡ് എ താരം രാച്ചിന്‍ രവീന്ദ്രയുടെ പാഡില്‍ തട്ടി വന്ന പന്ത് വിക്കറ്റ് കീപ്പര്‍ ഡെന്‍ ക്ലെവര്‍ മുന്‍പിലേക്കാഞ്ഞ് വന്ന് കൈക്കലാക്കി. തന്റെ വിക്കറ്റ് അവിടെ നഷ്ടമായി എന്ന് ഉള്‍ക്കൊള്ളാന്‍ പോലും വിഹാരിക്ക് സമയമെടുത്തു. 79 പന്തില്‍ നിന്ന് 51 റണ്‍സ് എടുത്ത് നില്‍ക്കെയാണ് വിഹാരിക്ക് മടങ്ങേണ്ടി വന്നത്. 

ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ 216 റണ്‍സിന് ഓള്‍ ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ ന്യൂസിലാന്‍ഡ് എ പേസര്‍ മൈക്കല്‍ റേയും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര്‍ കോളേയുമാണ് ഇന്ത്യയെ തകര്‍ത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം യുവതി തൂങ്ങിമരിച്ച നിലയില്‍

കുളുവില്‍ സഞ്ചാരികളായി വേഷംമാറി കേരള പൊലീസ്; രണ്ടു വര്‍ഷം ഒളിവിലായിരുന്ന മലയാളി ലഹരിക്കടത്തുകാരന്‍ പിടിയില്‍

6 കൊല്ലം, 10 തുടര്‍ ജയങ്ങള്‍! 'ടീം ഇന്ത്യ'യുടെ റെക്കോര്‍ഡ് കുതിപ്പിന് വിരാമം