Sports

സച്ചിനോ സെവാഗോ? കൊലക്ക് കൊടുക്കുമോയെന്ന് രോഹിത് ശര്‍മ

ഇവിടെ ആരാധകരില്‍ നിന്ന് വന്ന് മൂടിയ ചോദ്യങ്ങളില്‍ ഒന്ന് സച്ചിനാണോ കേമന്‍ സെവാഗ് ആണോ എന്നതായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായാണ് രോഹിത് ശര്‍മ എത്തിയത്. ഇവിടെ ആരാധകരില്‍ നിന്ന് വന്ന് മൂടിയ ചോദ്യങ്ങളില്‍ ഒന്ന് സച്ചിനാണോ കേമന്‍ സെവാഗ് ആണോ എന്നതായിരുന്നു. ഇതിന് രോഹിത് നല്‍കിയ മറുപടിയാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്. 

ഇവരില്‍ ആര് എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ രോഹിത് തയ്യാറായില്ല. പകരം കൊലക്ക് കൊടുക്കുമോ എന്നാണ് ആരാധകനോട് രോഹിത് തിരികെ ചോദിക്കുന്നത്. ആരുടെ ബാറ്റിങ് കാണാനാണ് ഇഷ്ടം എന്നും രോഹിത്തിനോട് ചോദ്യം വന്നു. സ്മിത്തിന്റേയും ജാസന്‍ റോയിയുടേയും പേരാണ് രോഹിത്ത് ഇവിടെ മറുപടിയായി പറയുന്നത്. 

വിരാട് കോഹ് ലിയെ കുറിച്ച് ഒരു വാക്ക് പറയൂ എന്നാണ് രോഹിത്തിനോട് വന്ന മറ്റൊരു ചോദ്യം. ഇതില്‍ ആരാധകന്‍ കോഹ് ലി എന്നെഴുതിയതിലെ സ്‌പെല്ലിങ് മിസ്റ്റേക്കിലേക്ക് ചൂണ്ടിയായിരുന്നു രോഹിത്തിന്റെ മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ