Sports

സച്ചിന്റെ മകന് അഞ്ച് ലക്ഷം; ബൗളിങ് ഓള്‍റൗണ്ടറെ സ്വന്തമാക്കിയത് ആകാശ് ടൈഗേഴ്‌സ്

മുംബൈ ടി20 ലീഗ് പോരാട്ടത്തിനായുള്ള താര ലേലത്തിലാണ് 19കാരനായ അര്‍ജുനെ ടീം സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ അഞ്ച് ലക്ഷം രൂപയ്ക്ക് ആകാശ് ടൈഗേഴ്‌സ് ടീം സ്വന്തമാക്കി. മുംബൈ ടി20 ലീഗ് പോരാട്ടത്തിനായുള്ള താര ലേലത്തിലാണ് 19കാരനായ അര്‍ജുനെ ടീം സ്വന്തമാക്കിയത്. 

ഇടംകൈയന്‍ പേസറും ഓള്‍റൗണ്ടറുമായ താരത്തെ സ്വന്തമാക്കാന്‍ ടീമുകള്‍ തമ്മില്‍ വാശിയേറിയ ലേലം തന്നെയാണ് നടന്നത്. ഒടുവില്‍ അഞ്ച് ലക്ഷം രൂപയ്ക്ക് ആകാശ് ടൈഗേഴ്‌സാണ് താരത്തെ സ്വന്തമാക്കിയത്. 

മുംബൈ ടി20യുടെ രണ്ടാം അധ്യായമാണ് ഇത്തവണ അരങ്ങേറുന്നത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ടൂര്‍ണമെന്റില്‍ ഈ വര്‍ഷം പുതിയ രണ്ട് ടീമുകള്‍ കൂടി ഉണ്ട്. മൊത്തം ആറ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേജഡിയത്തില്‍ ഈ മാസം 14 മുതല്‍ 26 വരെയാണ് പോരാട്ടം അരങ്ങേറുന്നത്. 

നേരത്തെ ഇന്ത്യയുടെ അണ്ടര്‍ 19 ടെസ്റ്റ് ടീമില്‍ അംഗമായിരുന്നു അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. കഴിഞ്ഞ സീസണില്‍ ഇന്ത്യയുടെ അജിന്‍ക്യ രഹാനെ, പൃഥ്വി ഷ എന്നിവര്‍ ടൂര്‍ണമെന്റില്‍ കളിച്ചിരുന്നു. പൃഥ്വി ഷാ ഈ സീസണിലും കളിക്കാനിറങ്ങും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫിന് 102 സീറ്റ് കിട്ടാന്‍ വേണ്ടിയാണോ പിണറായി രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചത്?; ഇപ്പോഴത്തെ ചര്‍ച്ചകള്‍ തമാശ'

EXPLAINER: പെട്രോള്‍, ഡീസല്‍ വില ഇനിയും കൂടും? ചങ്കിടിപ്പോടെ ജനം; രണ്ടാഴ്ചയ്ക്കുള്ളില്‍ വര്‍ധിപ്പിച്ചത് നാലാം തവണ

ഇന്ന് ലോക ഫുട്ബോൾ ദിനം; ഈ അഞ്ച് അവിസ്മരണീയ നിമിഷങ്ങൾ ഓർമയുണ്ടോ?

പ്രവാസികള്‍ക്ക് ആശ്വാസം; കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ 58 സെക്ടറുകളിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കുവൈത്ത് എയര്‍വേയ്സ്

1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്, കൂടെ നാലുപേര്‍ മാത്രം, ഗുരുവായൂരില്‍ ഒരു ഭക്തന്റെയും ദര്‍ശനം തടസ്സപ്പെടുത്തിയിട്ടില്ല; വി ഡി സതീശന്‍

SCROLL FOR NEXT