Sports

സച്ചിന്റെ വിക്കറ്റ് വീഴ്ത്തിയാല്‍ സ്‌പെഷ്യല്‍ ഗിഫ്‌റ്റെന്ന് ടീം ഉടമ; ലഭിച്ച സമ്മാനത്തെ കുറിച്ച് പ്രഗ്യാന്‍ ഓജ

''മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന്റെ തലേ ദിവസം ഞങ്ങളുടെ ടീം ഉടമ എന്റെ പക്കലേക്ക് എത്തി''

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിക്കറ്റ് വീഴ്ത്തിയതിന് ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഉടമ തനിക്ക് നല്‍കിയ സ്‌പെഷ്യല്‍ ഗിഫ്റ്റിനെ കുറിച്ച് പറയുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. 2009ല്‍ സൗത്ത് ആഫ്രിക്ക ഐപിഎല്ലിന് വേദിയായപ്പോഴാണ് സംഭവം.

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന്റെ തലേ ദിവസം ഞങ്ങളുടെ ടീം ഉടമ എന്റെ പക്കലേക്ക് എത്തി. എന്നെ ചെറുപ്പം മുതല്‍ അറിയാവുന്ന വ്യക്തിയാണ് അത്. സച്ചിന്റെ വിക്കറ്റ് വീഴ്ത്തിയാല്‍ സ്‌പെഷ്യല്‍ ഗിഫ്റ്റ് നല്‍കാമെന്ന് എന്നോട് പറഞ്ഞു.

എനിക്ക് ഏറ്റവും ഇഷ്ടം വാച്ചുകളാണെന്ന് അദ്ദേഹത്തിന് അറിയാം. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, സച്ചിന്റെ വിക്കറ്റ് വീഴ്ത്തിയാല്‍ എനിക്ക് വാച്ച് സമ്മാനമായി നല്‍കണം. അത് സംഭവിച്ചു. സച്ചിന്റെ വിക്കറ്റും വാച്ചും എനിക്ക് കിട്ടി, ഓജ പറഞ്ഞു.

അവിടെ സച്ചിന്റേതുള്‍പ്പെടെ മൂന്ന് വിക്കറ്റ് ഓജ വീഴ്ത്തി. മാന്‍ ഓഫ് ദി മാച്ചും ഓജയായിരുന്നു. അതൊരു സ്‌പെഷ്യല്‍ വിക്കറ്റായിരുന്നു. സച്ചിനെ പോലൊരാളുടെ വിക്കറ്റ് വീഴ്ത്തുക എന്നത് സന്തോഷിപ്പിക്കുന്നതാണ്. ബൗളര്‍ എന്ന നിലയില്‍ നമ്മള്‍ സ്വപ്‌നം കാണുന്ന വിക്കറ്റാണ്. ലോക ക്രിക്കറ്റില്‍ ആധിപത്യം സ്ഥാപിച്ച ഒരു കളിക്കാരനോട് കിടപിടിക്കാന്‍ സാധിക്കുന്നത് സന്തോഷം നല്‍കുന്നതാണെന്നും ഓജ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി