Sports

സഞ്ജയ് മഞ്ജരേക്കറെ കമന്ററി പാനലില്‍ നിന്ന് പുറത്താക്കി ബിസിസിഐ; വിവാദങ്ങളില്‍ അതൃപ്തിയെന്ന് സൂചന

ഇന്ത്യയുടെ ഹോം മത്സരങ്ങളില്‍ കമന്ററി ബോക്‌സില്‍ മഞ്ജരേക്കര്‍ സ്ഥിര സാന്നിധ്യമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ബാറ്റ്‌സ്മാനും, കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറെ ബിസിസിഐയുടെ കമന്ററി പാനലില്‍ നിന്ന് ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. 2020 ഐപിഎല്‍ സീസണിലും കമന്ററി ബോക്‌സില്‍ മഞ്ജരേക്കര്‍ ഉണ്ടാവില്ലെന്നാണ് സൂചന.

ഇന്ത്യയുടെ ഹോം മത്സരങ്ങളില്‍ കമന്ററി ബോക്‌സില്‍ മഞ്ജരേക്കര്‍ സ്ഥിര സാന്നിധ്യമായിരുന്നു. ഇന്ത്യ-സൗത്ത് ആഫ്രിക്ക പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ കമന്ററി ബോക്‌സില്‍ മഞ്ജരേക്കര്‍ ഉണ്ടായിരുന്നില്ല. ബിസിസിഐ കമന്ററി പാനലിലെ സുനില്‍ ഗാവസ്‌കര്‍, ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, മുരളി കാര്‍ത്തിക് എന്നിവര്‍ ധരംശാലയിലുണ്ടായിരുന്നു.

മഞ്ജരേക്കറിനെ പാനലില്‍ നിന്ന് മാറ്റാനുള്ള കാരണം വ്യക്തമല്ല. എന്നാല്‍, മഞ്ജരേക്കറുടെ പ്രകടനത്തില്‍ ബിസിസിഐ തൃപ്തരല്ലെന്നാണ് സൂചന. ഏകദിന ലോകകപ്പിന് ഇടയില്‍ രവീന്ദ്ര ജഡേജയെ വിമര്‍ശിച്ചും, ഏതാനും മാസം മുന്‍പ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ് ലെക്കെതിരെ രംഗത്തെത്തിയും മഞ്ജരേക്കര്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഹര്‍ഷ ഭോഗ് ലേക്കും, രവീന്ദ്ര ജഡേജക്കും എതിരായ പരാമര്‍ശങ്ങള്‍ മഞ്ജരേക്കര്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ബിസിസിഐ തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'