Sports

സഞ്ജു സാംസണ്‍ നാളെ കളിക്കും? കാത്തിരിക്കുന്നത് സന്തോഷവാര്‍ത്തയെന്ന് സൂചന നല്‍കി ബാറ്റിങ് കോച്ച്‌

കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന പ്രതികരണമാണ് ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം റാത്തോഡില്‍ നിന്ന് വരുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിക്കാനിറങ്ങുമ്പോള്‍ സഞ്ജു പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍. കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന പ്രതികരണമാണ് ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം റാത്തോഡില്‍ നിന്ന് വരുന്നത്...

സഞ്ജു, ശിവം ദുബെ ഉള്‍പ്പെടെയുള്ള യുവതാരങ്ങളെ കളിപ്പിക്കാനാണ് ആഗ്രഹം എന്ന് വിക്രം റാത്തോഡ് പറഞ്ഞു. സഞ്ജു ക്രീസിലേക്ക് എത്തുമോ എന്ന ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോഴായിരുന്നു ബാറ്റിങ് കോച്ചിന്റെ പ്രതികരണം. അടുത്ത വര്‍ഷത്തെ ട്വന്റി20 ലോകകപ്പ് മുന്‍പില്‍ കണ്ടാണ് യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സഞ്ജു ടീമിലേക്ക് തിരിച്ചെത്തുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ട സെഞ്ചുറിയാണ് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവിന് സഞ്ജുവിനെ സഹായിച്ചത്. സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയിട്ടല്ല ടീമില്‍ ഉള്‍പ്പെടുത്തിയത് എന്ന് ടീമിനെ പ്രഖ്യാപിക്കുന്ന സമയം ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. 

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സ്ഥാനം പന്ത് ഉറപ്പിക്കുമ്പോള്‍ മനീഷ് പാണ്ഡേ, കെ എല്‍ രാഹുല്‍ എന്നിവരോടാണ് സഞ്ജുവിന് പ്ലേയിങ് ഇലവനിലെ സ്ഥാനത്തിന് വേണ്ടി മത്സരിക്കേണ്ടി വരുന്നത്. പരമ്പരയില്‍ പന്തില്‍ നിന്ന് മോശം പ്രകടനം വന്നാലും ടീമില്‍ നിന്ന് മാറ്റില്ലെന്നും സെലക്ടര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

ഇന്നലെ കടല വെള്ളത്തിലിടാൻ മറന്നോ? ടെൻഷൻ വേണ്ട, ചില പൊടിക്കൈകളുണ്ട്

പ്രാരംഭ വില 7.90 ലക്ഷം രൂപ, ഹ്യുണ്ടായി പുതുതലമുറ വെന്യു പുറത്തിറക്കി; അറിയാം ഫീച്ചറുകള്‍

വെള്ളരിക്ക, തക്കാളി, ഉരുളക്കിഴങ്ങ്; പച്ചക്കറി ഇറക്കുമതിക്ക് പ്രത്യേക അനുമതി വേണമെന്ന് ഒമാൻ

'അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള സ്‌പെഷ്യല്‍ അവാര്‍ഡ് കൂടി പ്രഖ്യാപിക്കുക'; വേടന്റെ അവാര്‍ഡില്‍ ജോയ് മാത്യു

SCROLL FOR NEXT