Sports

സണ്‍ മിന്‍ ദക്ഷിണ കൊറിയയില്‍ നിര്‍ബന്ധിത സൈനിക സേവനത്തിന്‌ ഇറങ്ങും, സ്ഥിരീകരിച്ച്‌ ടോട്ടനം

28 വയസില്‍ താഴെ പ്രായമുള്ള സൗത്ത്‌ കൊറിയന്‍ യുവാക്കള്‍ 21 മാസത്തെ നിര്‍ബന്ധിത സൈനിക സേവനം നടത്തണമെന്നാണ്‌ നിയമം

സമകാലിക മലയാളം ഡെസ്ക്


ടോട്ടനം താരം സണ്‍ മിന്‍ സൗത്ത്‌ കൊറിയയില്‍ സൈനിക സേവനം ചെയ്യുമെന്ന വാര്‍ത്ത സ്ഥിരീകരിച്ച്‌ ക്ലബ്‌. കോവിഡ്‌ 19നെ തുടര്‍ന്ന്‌ പ്രീമിയര്‍ ലീഗ്‌ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ സൗത്ത്‌ കൊറിയന്‍ ഭരണകൂടം നിഷ്‌കര്‍ശിച്ച നാല്‌ ആഴ്‌ചത്തെ നിര്‍ബന്ധിത സൈനിക സേവനത്തിന്റെ ഭാഗമാവും താരമെന്ന്‌ ടോട്ടനം വ്യക്തമാക്കി.

ഈ മാസം അവസാനത്തോടെ സണ്‍ ദൗത്യം ഏറ്റെടുക്കും. 28 വയസില്‍ താഴെ പ്രായമുള്ള സൗത്ത്‌ കൊറിയന്‍ യുവാക്കള്‍ 21 മാസത്തെ നിര്‍ബന്ധിത സൈനിക സേവനം നടത്തണമെന്നാണ്‌ നിയമം. 2018 ഏഷ്യന്‍ ഗെയിംസില്‍ സൗത്ത്‌ കൊറിയന്‍ ടീമിനെ സ്വര്‍ണത്തിലേക്ക്‌ എത്തിച്ചതിന്റെ പാരിതോഷികമായി സൈനിക സേവനത്തിനുള്ള സണ്ണിന്റെ സമയം നാല്‌ ആഴ്‌ചയായി ചുരുക്കിയിരുന്നു.

കോവിഡ്‌ 19 പിടിമുറുക്കുന്നതിന്‌ മുന്‍പ്‌ പരിക്കേറ്റ്‌ സണ്ണിന്‌ മാറി നില്‍ക്കേണ്ടി വന്നിരുന്നു. ആസ്റ്റന്‍ വില്ലക്കെതിരായ മത്സരത്തിന്‌ ഇടയിലാണ്‌ സണ്ണിന്‌ പരിക്കേറ്റത്‌. ഇനി സീസണ്‍ പുനഃരാരംഭിച്ചാലും സണ്ണിന്‌ മത്സരങ്ങള്‍ പരിക്കിനെ തുടര്‍ന്ന്‌ നഷ്ടപ്പെടുമെന്നാണ്‌ സൂചന. മാര്‍ച്ച്‌ അവസാനത്തോടെയാണ്‌ സണ്‍ സൗത്ത്‌ കൊറിയയിലേക്ക്‌ എത്തിയത്‌. നിലവില്‍ ക്വാരന്റീനിലാണ്‌ താരം.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടുത്ത കാപട്യം, ത്രിഭാഷ ഫോര്‍മുല ഒളിച്ചു കടത്തുന്നു'; സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ സ്റ്റാലിന്‍

പുറമെ വൃത്തിയുണ്ട്, പക്ഷെ ​ഗ്ലാസിന് ചീഞ്ഞ മുട്ടയുടെ നാറ്റം, കാരണം ഇതാണ്

'സഹിച്ചും അഡ്ജസ്റ്റ് ചെയ്തും ഞാന്‍, ആര്‍ക്കെങ്കിലും ഒന്ന് രക്ഷിക്കാനാകുമോ?'; വിമര്‍ശനങ്ങള്‍ക്കെതിരെ രാജലക്ഷ്മി

'സിപിഎം ജില്ലാ സെക്രട്ടറി കള്ളം പറയുന്നു, ശ്രുതിക്ക് വീടുവച്ച് നല്‍കുമെന്ന് പറഞ്ഞിട്ടില്ല'; മറുപടിയുമായി ടി സിദ്ദിഖ്

പൊള്ളലേറ്റാല്‍ എന്ത് ചെയ്യണം? അറിയാം ചില ഫസ്റ്റ്എയ്ഡ് തെറ്റിദ്ധാരണകള്‍

SCROLL FOR NEXT