Sports

സണ്ണി ലിയോണ്‍ മലയാളികളെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല; കേരള കോബ്രാസിന്റെ സഹ ഉടമയായി

കേരള കോബ്രാസിന്റെ ബ്രാന്‍ഡ് അംബാസിഡറായും, സഹ ഉടമയായും മാറിയിരിക്കുകയാണ് സണ്ണി ലിയോണ്‍

Author : സമകാലിക മലയാളം ഡെസ്ക്

സണ്ണി കേരളത്തെ അങ്ങിനെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. സംശയമുള്ളവര്‍ കേട്ടോളു, പ്രീമിയില്‍ ഫുട്‌സാലിലെ കേരള ടീമായ കേരള കോബ്രാസിന്റെ ബ്രാന്‍ഡ് അംബാസിഡറായും, സഹ ഉടമയായും മാറിയിരിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഇപ്പോള്‍. 

കൊച്ചിയില്‍ ഷോറും ഉദ്ഘാടനത്തിന് എത്തിയ സണ്ണി തീര്‍ത്ത അലയൊലികള്‍ തന്നെയാണ് വീണ്ടും സണ്ണിയെ കേരളവുമായി ബന്ധിപ്പിക്കുന്നതിന് വഴി ഒരുക്കിയത്. ആയിരങ്ങളായിരുന്നു അന്ന് സണ്ണിയെ കാണാന്‍ ഒഴുകിയെത്തിയത്. 

ആരാധകര്‍ അലയൊലികള്‍ തീര്‍ത്തതോടെ ദേശീയ മാധ്യമങ്ങള്‍ വരെ സണ്ണിയുടെ കൊച്ചിയിലേക്കുള്ള വരവ് വാര്‍ത്തയാക്കിയിരുന്നു. ഐപിഎല്‍, ഐഎസ്എല്‍ മത്സരങ്ങളില്‍ സണ്ണിയുടെ സാന്നിധ്യമുണ്ടായിട്ടുണ്ടെങ്കിലും, കേരള ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറായും, സഹ ഉടമയായും സണ്ണി ലിയോണ്‍ എത്തുന്നു എന്നത് ആരാധകരെ ആവേശത്തിലാഴ്ത്തും എന്നുറപ്പ്. 

ഇന്‍ഡോര്‍ ഫുട്‌ബോള്‍ ഗെയിമിന്റെ രൂപത്തിലുള്ള ഫുട്‌സാല്‍ സീസണ്‍ 2 സെപ്തംബര്‍ 15ന് മുംബൈയില്‍ ആരംഭിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT