Sports

സന്തോഷ് ട്രോഫിയില്‍ ജീവന്‍ പിടിക്കാന്‍ ഇന്ന് കേരളത്തിന് ജയിക്കണം; എതിരാളികള്‍ പുതുച്ചേരി

ആദ്യ കളിയില്‍ സമനില വഴങ്ങിയതോടെ ഇനിയുള്ള രണ്ട് കളിയിലും ജയം പിടിക്കണം എന്ന അവസ്ഥയാണ് കേരളത്തിന്

Author : സമകാലിക മലയാളം ഡെസ്ക്

തെലങ്കാന സമനിലയില്‍ തളച്ചതിന്റെ ക്ഷീണമെല്ലാം ഇന്ന് കളിക്കളത്തിലിറങ്ങുമ്പോള്‍ കേരളത്തിനുണ്ടാവരുത്. ഉണ്ടായാല്‍ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങിയ സംഘത്തിന്റെ സാധ്യതകളെല്ലാം അവിടെ വീഴും. ദക്ഷിണമേഖല സോണ്‍ യോഗ്യതാ മത്സരത്തില്‍ കേരളം ഇന്ന് പുതുച്ചേരിയെ നേരിടും. 

ആദ്യ കളിയില്‍ സമനില വഴങ്ങിയതോടെ ഇനിയുള്ള രണ്ട് കളിയിലും ജയം പിടിക്കണം എന്ന അവസ്ഥയാണ് കേരളത്തിന്. ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി സര്‍വീസസാണ് മുന്നില്‍. കേരളത്തിനും തെലങ്കാനയ്ക്കും ഓരോ പോയിന്റ് വീതവും. പുതുച്ചേരിക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. പുതുച്ചേരിക്കെതിരെ ഇന്ന് ജയം പിടിച്ചാലും, സര്‍വീസസിനെതിരായ കേരളത്തിന്റെ അവസാന മത്സരത്തിന്റെ ഫലമായിരിക്കും നിര്‍ണായകമാവുക. 

തെലങ്കാനയ്‌ക്കെതിരെ ഇറങ്ങിയ ടീമില്‍ നിന്നും മാറ്റങ്ങളുമായിട്ടാണ് കേരളം ഇന്നിറങ്ങുന്നത്. മുന്നേറ്റ നിരയിലേക്ക് പി.സി.അനുരാഗ് എത്തുമ്പോള്‍ ഇനായത്തിന് പുറത്തേക്ക് പോകേണ്ടി വരും. തെലങ്കാനയ്‌ക്കെതിരെ ഫിനിഷിങ്ങിലെ പ്രശ്‌നങ്ങളായിരുന്നു കേരളത്തെ വലച്ചത്. മുന്നേറ്റത്തില്‍ മൂര്‍ച്ഛ കൂട്ടിയാവും കേരളം ഇന്നിറങ്ങുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT