Sports

സന്ദേശ് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നു; വിദേശ ക്ലബിലേക്ക്?

സന്ദേശ് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നു; വിദേശ ക്ലബിലേക്ക്?

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിശ്വസ്ത താരം സന്ദേശ് ജിങ്കന്‍ ഒടുവില്‍ ക്ലബിനോട് വിട പറയുന്നു. പ്രഥമ ഐഎസ്എല്‍ സീസണ്‍ മുതല്‍ ടീമിന്റെ പ്രതിരോധ നിരയിലെ ശക്തിദുര്‍ഗ്ഗമായി നിന്ന ജിങ്കന്‍ കേരള ടീമിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ്. 

വിദേശ ക്ലബുമായി ജിങ്കന്‍ ധാരണയിലെത്തിയതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ സാമ്പത്തിക പ്രതിസന്ധിയും തീരുമാനത്തിന് പിന്നിലെ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. 

കഴിഞ്ഞ ആറ് സീസണുകളിലായി ബ്ലാസ്റ്റേഴ്‌സിനായി കളത്തിലിറങ്ങിയ താരമാണ് ജിങ്കന്‍. ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളുമാണ് ജിങ്കന്‍. 

21ാം വയസില്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ ജിങ്കന്‍ ടീമിനായി 76 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. ഐഎസ്എല്‍ ഒന്നാം സീസണ്‍ മുതല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരമാണ് സന്ദേശ് ജിങ്കന്‍. 

അഞ്ചാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നായകനായിരുന്നു ജിങ്കന്‍. കാല്‍മുട്ടിന് ഏറ്റ പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ ജിങ്കന്‍ കളിച്ചിരുന്നില്ല. സിക്കിം യുണൈറ്റഡിലൂടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തേക്ക് എത്തിയ ജിങ്കന്‍, സുനില്‍ ഛേത്രി കഴിഞ്ഞാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ സുപ്രധാന താരമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍