Sports

സമത്വമാണ് വിഷയം; പുരുഷൻമാർക്ക് മാത്രമല്ല വനിതകൾക്കും മാർക്വീ താരമാകാം

ഇടക്കിടെ ലിം​ഗ സമത്വം സംബന്ധിച്ച് വിവാദങ്ങൾ മാത്രം കേൾക്കുന്ന മൈതാനത്ത് നിന്നിതാ ഒരു നല്ല വാർത്ത

സമകാലിക മലയാളം ഡെസ്ക്

പെർത്ത്: സ്ത്രീ- പുരുഷ സമത്വം സമൂ​ഹത്തിന്റെ മുഖ്യധാരയിൽ വൻ ചർച്ചയായി നിൽക്കുകയാണല്ലോ ഇപ്പോൾ. കായിക ലോകവും ഇക്കാര്യത്തിൽ പിന്നിലല്ല. ഈയടുത്താണ് യു.എസ് ഓപണിൽ അംപയർക്കെതിരേ പൊട്ടിത്തെറിച്ച് ഇതിഹാസ താരം അമേരിക്കയുടെ സെറീന വില്ല്യംസ് ലോകത്തിന്റെ ശ്രദ്ധ ഇക്കാര്യത്തിലേക്ക് വീണ്ടുമെത്തിച്ചത്. അന്നവർ പറഞ്ഞത് ടെന്നീസ് കോർട്ടിലെ ലിം​ഗ സമത്വത്തെ കുറിച്ചായിരുന്നു. പല സമയത്തും ഈ വിഷയം കായിക ലോകത്തെ ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന് കിട്ടുന്ന അത്ര പ്രാധാന്യം ഇന്ത്യയുടെ വനിതാ ടീമിന് ലഭിക്കുന്നില്ല എന്നത് യാഥാർഥ്യമാണ്. 

ഇടക്കിടെ ലിം​ഗ സമത്വം സംബന്ധിച്ച് വിവാദങ്ങൾ മാത്രം കേൾക്കുന്ന മൈതാനത്ത് നിന്നിതാ ഒരു നല്ല വാർത്ത. ഓസ്ട്രേലിയൻ വനിതാ ലീഗിൽ ആദ്യമായി ഒരു മാർക്വീ താരവും. ഓസ്ട്രേലിയൻ സൂപ്പർ സ്റ്റാർ സാം കെറിനെയാണ് ഓസ്ട്രേലിയൻ വനിതാ ലീഗ് ക്ലബായ പെർത്ത് ഗ്ലോറി തങ്ങളുടെ മാർക്വീ താരമായി സൈൻ ചെയ്തത്. സാധാരണ ഓസ്ട്രേലിയയിലെ ക്ലബുകൾ അവരുടെ പുരുഷ ടീമിനാണ് മാർക്വീ താരത്തിന്റെ ഫണ്ട് മാറ്റിവെക്കാറുള്ളത്. എന്നാൽ അതിനൊരു മാറ്റം സൃഷ്ടിച്ചിരിക്കുകയാണ് പെർത്ത് ഗ്ലോറി.

കഴിഞ്ഞ വെസ്റ്റ്ഫീൽഡ് ലീഗിൽ പെർത്ത് ഗ്ലോറി ആകെ നേടിയ 25 ഗോളുകളിയിൽ പകുതിയിൽ അധികവും സാം കെർ ആയിരുന്നു നേടിയത്. കെർ തന്നെ ആയിരുന്നു ലീഗിലെ ടോപ് സ്കോററും. പെർത്ത് ​ഗ്ലോറിക്കൊപ്പം സാം കെറിന്റെ തുടർച്ചയായ അഞ്ചാം സീസണാണിത്. 

ഓസ്ട്രേലിയൻ വനിതാ ലീ​ഗിന്റെ വളർച്ചയാണ് നീക്കത്തിന് പിന്നിലെന്ന് അധികൃതർ പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച വനിതാ മുന്നേറ്റ താരങ്ങളിലൊരാളാണ് സാം കെർ. ചരിത്രപരമായ ഒരു നീക്കമാണിതെന്ന് ഞങ്ങൾക്കുറപ്പുണ്ട്. വനിതാ ഫുട്ബോളിന്റെ ഭാവി കൂടുതൽ ശോഭനമാക്കുകയാണ് ഈ നീക്കത്തിന് പിന്നിലെന്നും ക്ലബ് അധിക‌ൃതർ കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT