Sports

'സമ്മര്‍ദ്ദമുണ്ടാക്കി നശിപ്പിക്കരുത്; സമയം നല്‍കൂ'- ഋഷഭ് പന്തിന് കട്ട സപ്പോര്‍ട്ടുമായി യുവി

ഇപ്പോഴിതാ താരത്തിന് കട്ട സപ്പോര്‍ട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം യുവരാജ് സിങ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബാറ്റിങില്‍ നിരന്തരം പരാജയപ്പെടുന്നതിന്റെ പേരില്‍ യുവ താരം ഋഷഭ് പന്ത് വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. അവസരങ്ങള്‍ ധാരാളം ലഭിച്ചിട്ടും അതൊന്നും മുതലാക്കാന്‍ താരത്തിന് സാധിക്കാതെ വന്നതോടെ വലിയ സമ്മര്‍ദ്ദമാണ് പന്ത് നേരിടുന്നത്. മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയവരെല്ലാം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പോസ്റ്റിലേക്ക് അവസരം കാത്ത് പുറത്ത് നില്‍ക്കുന്നതും യുവ താരത്തിന്റെ വേവലാതി വര്‍ധിപ്പിക്കുന്നു.

മികവിലെത്താന്‍ സാധിക്കാത്തതിന്റെ പേരില്‍ താരത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനെതിരെ മുന്‍ താരങ്ങളില്‍ പലരും രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ സമ്മര്‍ദ്ദം യുവ താരത്തില്‍ സൃഷ്ടിക്കുന്നത് ഭാവി നശിപ്പിക്കാനെ കാരണമാകു എന്നാണ് പല മുന്‍ താരങ്ങളും ചൂണ്ടിക്കാണിക്കുന്നത്. 

ഇപ്പോഴിതാ താരത്തിന് കട്ട സപ്പോര്‍ട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം യുവരാജ് സിങ്. മികവിലേക്കെത്താന്‍ പന്തിന് സമയം നല്‍കണമെന്ന് യുവി ആവശ്യപ്പെട്ടു. 

പന്തിനെ പലരും മഹേന്ദ്ര സിങ് ധോനിയുമായാണ് ഉപമിക്കുന്നത്. ധോനി ഒരു സുപ്രഭാതത്തില്‍ നിര്‍മിക്കപ്പെട്ടതല്ല. വര്‍ഷങ്ങളെടുത്താണ് അദ്ദേഹം സൂപ്പര്‍ താരമായത്. അദ്ദേഹത്തിന് പകരക്കാരന്‍ വരാനും കുറച്ച് വര്‍ഷങ്ങളെടുക്കും. ടി20 ലോകകപ്പിന് ഒരു വര്‍ഷം ബാക്കിയുണ്ട്. ഈ സമയം ഏറെയാണെന്നും യുവരാജ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

ഋഷഭ് പന്തില്‍ നിന്ന് എത്രത്തോളം മികച്ച പ്രകടനം ലഭിക്കും എന്നത് അദ്ദേഹത്തിന്റെ മാനസികാവസ്ഥ അനുസരിച്ചിരിക്കും. പന്തിന്റെ മാനസികാവസ്ഥ മനസിലാക്കി വേണം പദ്ധതി തയ്യാറാക്കാന്‍. തുടക്കത്തിലെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെങ്കില്‍ അയാളിലെ മികച്ച പ്രകടനം നമുക്ക് കാണാനാവില്ല. പന്തിന് ഏറെ അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ എങ്ങനെ മികച്ച പ്രകടനം കണ്ടെത്താന്‍ കഴിയും. പരിശീലകര്‍ക്കും ക്യാപ്റ്റനും ഏറെ മാറ്റങ്ങള്‍ വരുത്താനാകുമെന്നും യുവരാജ് സിങ് കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT