Sports

സര്‍ക്കാര്‍ ജോലിയാണെന്നാണ് ചെന്നൈ ബാറ്റ്‌സ്മാന്മാരുടെ വിചാരം, വീണ്ടും പരിഹസിച്ച് സെവാഗ്

12 പന്തില്‍ നിന്ന് 7 റണ്‍സ് നേടിയ കേദാര്‍ ജാദവ് ആണ് ശരിക്കും മാന്‍ ഓഫ് ദി മാച്ച് എന്ന് പറഞ്ഞ് സെവാഗ് ചെന്നൈ താരത്തെ പരിഹസിക്കുകയും ചെയ്യുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിയാണ് തങ്ങളുടേത് എന്ന് കരുതിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ചില കളിക്കാരെന്ന് വീരേന്ദര്‍ സെവാഗ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരെ ചെയ്‌സ് ചെയ്യുന്നതില്‍ ചെന്നൈ ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടത് ചൂണ്ടിയാണ് സെവാഗിന്റെ വിമര്‍ശനം. 

ചെയ്‌സ് ചെയ്യാന്‍ സാധിക്കുന്നതായിരുന്നു. എന്നാല്‍ കേദാര്‍ ജാദവും രവീന്ദ്ര ജഡേജയും കളിച്ച ഡോട്ട് ബോളുകള്‍ തിരിച്ചടിയായി. ചില കളിക്കാര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേത് സര്‍ക്കാര്‍ ജോലി പോലെയാണ് കാണുന്നത് എന്ന് എനിക്ക് തോന്നുന്നു. നന്നായി കളിച്ചാലും ഇല്ലെങ്കിലും പ്രതിഫലം ലഭിക്കുമെന്ന് അവര്‍ക്ക് അറിയാം, സെവാഗ് പറഞ്ഞു. 

12 പന്തില്‍ നിന്ന് 7 റണ്‍സ് നേടിയ കേദാര്‍ ജാദവ് ആണ് ശരിക്കും മാന്‍ ഓഫ് ദി മാച്ച് എന്ന് പറഞ്ഞ് സെവാഗ് ചെന്നൈ താരത്തെ പരിഹസിക്കുകയും ചെയ്യുന്നു. ഉപയോഗമില്ലാത്ത അലങ്കാര വസ്തു എന്നാണ് തന്റെ ഫേസ്ബുക്ക് വീഡിയോയില്‍ സെവാഗ് അധിക്ഷേപിച്ചത്. നേരത്തേയും ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സെവാഗ് എത്തിയിരുന്നു. ചെന്നൈ കളിക്കാര്‍ക്ക് ഗ്ലൂക്കോസ് നല്‍കൂ എന്നുള്‍പ്പെടെയായിരുന്നു സെവാഗിന്റെ പരിഹാസങ്ങള്‍. 

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരെ 168 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് 10 റണ്‍സിന്റെ തോല്‍വിയാണ് വഴങ്ങിയത്. അര്‍ധ ശതകം നേടിയ ഷെയ്ന്‍ വാട്‌സനും, റണ്‍സ് കണ്ടെത്തി കൊണ്ടിരുന്ന റായിഡുവും 11-14 ഓവറുകള്‍ക്കിടയില്‍ പുറത്തായതോടെയാണ് ചെന്നൈ പതറിയത്. ധോനി, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ കൂടുതല്‍ ഡോട്ട് ബോളുകള്‍ കളിച്ചതോടെ ചെന്നൈ തോല്‍വിയിലേക്ക് വീണു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

കെ സുധാകരാ... നേതാവേ...; കണ്ണൂരില്‍ സണ്ണി ജോസഫിനെതിരെ പന്തംകൊളുത്തി പ്രകടനം, തെരുവിലിറങ്ങി പ്രവര്‍ത്തകര്‍

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

SCROLL FOR NEXT