Sports

സലയെ കോമാന് വേണം, മനേക്ക് പകരം ഈജിപ്ഷ്യന്‍ താരത്തെ ലക്ഷ്യം വെച്ച് ബാഴ്‌സ

ലിവര്‍പൂള്‍ മധ്യനിര താരം ജോര്‍ജീനിയോ വൈനാള്‍ഡം ബാഴ്‌സയിലേക്ക് എത്തുമെന്ന് സൂചനയുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഹാട്രിക്കോടെയാണ് പ്രീമിയര്‍ ലീഗിലെ പുതിയ സീസണ്‍ ലിവര്‍പൂള്‍ മുന്നേറ്റ നിര താരം സല ആഘോഷിച്ചത്. എന്നാല്‍ അതിന് പിന്നാലെ തന്നെ ലിവര്‍പൂള്‍ ആരാധകരെ ആശങ്കയിലാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. മനേക്ക് പകരം സലെയെ ബാഴ്‌സ ലക്ഷ്യം വെക്കുന്നതായാണ് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സലയെ ബാഴ്‌സയിലെത്തിക്കാനാണ് പുതിയ പരിശീലകന്‍ കോമാന്‍ ലക്ഷ്യം വെക്കുന്നത്. ഹോളണ്ടിന്റെ മുന്‍ രാജ്യാന്തര താരവും അയാക്‌സിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുമുള്ള സ്വാര്‍ട്ടിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. ലിവര്‍പൂള്‍ വിടാന്‍ സലയ്ക്ക് താത്പര്യമുണ്ടെന്നും ഇദ്ദേഹം പറയുന്നു. 

ലിവര്‍പൂള്‍ മധ്യനിര താരം ജോര്‍ജീനിയോ വൈനാള്‍ഡം ബാഴ്‌സയിലേക്ക് എത്തുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ക്ലോപ്പുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ ആന്‍ഫീല്‍ഡില്‍ തന്നെ തുടരാന്‍ വൈനാള്‍ഡം തീരുമാനിച്ചു. 

മെസി ബാഴ്‌സയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചതോടെ സലക്ക് വേണ്ടിയുള്ള തുക കണ്ടെത്താന്‍ ബാഴ്‌സക്ക് പ്രയാസമാവും. ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ് ജയങ്ങളില്‍ നിര്‍ണായകമായിരുന്നു സലയുടെ സാന്നിധ്യം. പുതിയ സീസണില്‍ ലീഡ്‌സിനെ 4-3ന് തകര്‍ത്തപ്പോള്‍ മൂന്ന് ഗോളുകളും വന്നത് സലയുടെ കാലില്‍ നിന്ന്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT