Sports

സലയ്ക്കുള്ള അവാര്‍ഡ് തലവേദന ഒഴിവാക്കാന്‍; കാരണം കണ്ടെത്തി ആരാധകര്‍

റയല്‍ താരം ബെയ്‌ലിന്റെ ഗോളായിരിക്കും പുഷ്‌കാസ് അവാര്‍ഡ് നേടുക എന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് സലയ്ക്ക് നല്‍കിയതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. അവര്‍ഡിന് തിരഞ്ഞെടുത്തതിലും മികച്ച ഗോളുകള്‍ സല തന്നെ അടിച്ചിട്ടുണ്ടെന്നിരിക്കെ എന്തുകൊണ്ട് ആ ഗോളിന് അവാര്‍ഡ് എന്ന ചോദ്യത്തിന് ഇപ്പോള്‍ ആരാധകര്‍ തന്നെ ഒരു ഉത്തരം കണ്ടെത്തിയിട്ടുണ്ട്. 

സലയ്ക്ക് എന്തെങ്കിലും അവാര്‍ഡ് നല്‍കിയില്ലാ എങ്കില്‍ ഈജിപ്ഷ്യന്‍, ലിവര്‍പൂള്‍ ആരാധകര്‍ ഉടനെ പരാതിയുമായി ഫിഫയ്ക്ക് മുന്നിലെത്തും എന്നാണ് ആരാധകരുടെ പരിഹാസം. ഈ തലവേദന ഒഴിവാക്കാനാണ് ഫിഫ ഒരു പ്രത്യേകതയും ഇല്ലാത്ത ഗോളിനെ മികച്ച ഗോളായി തിരഞ്ഞെടുത്തത്. 

റയല്‍ താരം ബെയ്‌ലിന്റെ ഗോളായിരിക്കും പുഷ്‌കാസ് അവാര്‍ഡ് നേടുക എന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ എവര്‍ട്ടനെതിരായ സലയുടെ ഗോള്‍ ആ നേട്ടം സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ സലയ്‌ക്കെതിരെ കടുത്ത കളി കളിച്ച റാമോസിനെതിരെ നടപടി വേണം എന്ന് ആവശ്യപ്പെട്ട് ലിവര്‍പൂള്‍ ആരാധകര്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിരുന്നു. 

ടീം ഓഫ് ദി ഇയര്‍ ലിസ്റ്റ് ഫിഫ പുറത്തു വിട്ടതിന് പിന്നാലേയും സലയുടെ ആരാധകര്‍ക്കുള്ള പരിഹാസമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഡേവിഡ് ഡേ ഗിയ,  ഡാനി അല്‍വ്‌സ്, മാഴ്‌സെലോ, റാമോസ്, വരാനെ, ഹസാര്‍ഡ്, കാന്റെ, മോഡ്രിച്ച്, ക്രിസ്റ്റിയാനോ, എംബാപ്പെ, മെസി എന്നിവരായിരുന്നു ഫിഫയുടെ ഈ വര്‍ഷത്തെ ലോക ഇലവനില്‍ ഇടംപിടിച്ചത്. 

ലോക ഇലവനില്‍ സല ഉള്‍പ്പെടാതിരുന്നതോടെ ഇതിനെതിരെ ലിവര്‍പൂള്‍ ആരാധകര്‍ പെറ്റീഷന്‍ ഫയല്‍ ചെയ്ത് ക്യാംപെയ്‌നുമായി എത്തുമെന്നാണ് പരിഹാസം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT