Sports

സഹല്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നു? ആരാധകരില്‍ ആശങ്ക നിറച്ച് സഹല്‍, പ്രഖ്യാപനം ഇന്ന്‌

ഇന്ന് 12.05ന് പ്രഖ്യാപനം എന്നാണ് സഹലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ബ്ലാസ്റ്റേഴ്‌സ് വിടുകയാണോ താരം എന്ന ആശങ്കയിലാണ് ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുല്‍ സമദ്. ഇന്ന് 12.05ന് പ്രഖ്യാപനം എന്നാണ് സഹലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ബ്ലാസ്റ്റേഴ്‌സ് വിടുകയാണോ താരം എന്ന ആശങ്കയിലാണ് ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍. 

കേരള ബ്ലാസ്‌റ്റേഴ്‌സുമായി 2022 വരെയാണ് സഹലിന്റെ കരാര്‍. സന്ദേശ് ജിങ്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടതിന് പിന്നാലെ സഹലിനെ ക്ലബിന്റെ മുഖമാക്കാന്‍ ക്ലബ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സഹല്‍ ക്ലബ് വിടാന്‍ തയ്യാറാവുമോ എന്നും വ്യക്തമല്ല. 

ജിങ്കാന് പിന്നാലെ സഹലും ക്ലബ് വിട്ടാല്‍ ബ്ലാസ്റ്റേഴ്‌സിന് അത് വലിയ തിരിച്ചടിയാവും. കഴിഞ്ഞ സീസണില്‍ ഷട്ടോരിക്ക് കീഴില്‍ സഹലിന് വേണ്ടത്ര സമയം കളിക്കാന്‍ ലഭിച്ചില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സഹലിന്റെ ഭാഗത്ത് നിന്ന് തന്നെ പ്രതികരണം വരികയും ചെയ്തിരുന്നു. 2018-19 സീസണില്‍ ഐഎസ്എല്ലിലെ മികച്ച യുവതാരമായി സഹലിനെ തെരഞ്ഞെടുത്തിരുന്നു. 

ബ്ലാസ്റ്റേഴ്‌സ് നിരയില്‍ കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണ ലഭിച്ച താരമാണ് സഹല്‍. ഇന്ത്യന്‍ ടീമിന്റെ ഭാവിയായി വാഴ്ത്തപ്പെടുന്ന താരത്തെ പുകഴ്ത്തിയാണ് കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായ വികുനെയുടെ വാക്കുകള്‍ വന്നത്. സഹല്‍ ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള സാധ്യത വിരളമാണെങ്കിലും സാധ്യത തള്ളിക്കളയാനാവില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍