Sports

സഹോദരി ബ്ലാക്ക്‌മെയില്‍ ചെയ്തു, സ്വവര്‍ഗാനുരാഗിയെന്ന് പുറത്ത് പറയാതിരിക്കാന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടു; കുടുംബം ചെലുത്തുന്ന സമ്മര്‍ദ്ദം വിലപ്പോവില്ലെന്ന് ദ്യുതി ചന്ദ്

ഇങ്ങനെ ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെട്ടിരുന്നത് കൊണ്ടാണ് എനിക്ക് ഈ പ്രണയത്തെ പറ്റി വെളിപ്പെടുത്തേണ്ടി വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സ്വവര്‍ഗാനുരാഗിയാണെന്ന വെളിപ്പെടുത്തലിന്റെ പേരില്‍ വിമര്‍ശനം ഉന്നയിച്ച കുടുംബാംഗങ്ങള്‍ക്കെതിരെ ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്. എന്റെ ഈ പ്രണയം പുറത്ത് പറയും എന്ന് പറഞ്ഞ് എന്റെ സഹോദരി തന്നെ എന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നു. 25 ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടത് എന്നും ദ്യുതി പറയുന്നു.

ഒരിക്കല്‍ എന്നെ എന്റെ സഹോദരി മര്‍ദ്ദിച്ചു. ഞാനത് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെട്ടിരുന്നത് കൊണ്ടാണ് എനിക്ക് ഈ പ്രണയത്തെ പറ്റി വെളിപ്പെടുത്തേണ്ടി വന്നത്. കുടുംബം ചെലുത്തുന്ന സമ്മര്‍ദ്ദത്തില്‍ ഞാന്‍ വീഴില്ല. പ്രായപൂര്‍ത്തിയായ വ്യക്തിയാണ് ഞാന്‍. ഞാന്‍ എന്താണോ ചെയ്തത് അതില്‍ എനിക്ക് നാണക്കേടില്ല. സ്വവര്‍ഗാനുരാഗിയാണ് എന്ന് പറയാന്‍ എനിക്ക് അഭിമാനമേയുള്ളു. 

ഞങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കുന്നതാണ് സുപ്രീംകോടതി വിധി. ആരെ പ്രണയിക്കുന്നു എന്നതിന്റെ പേരില്‍ ഞങ്ങള്‍ വിലയിരുത്തപ്പെടരുത് എന്ന ഞങ്ങളുടെ ആവശ്യമാണ് ആ ഉത്തരവിലൂടെ നിലവില്‍ വന്നതെന്നും ദ്യുതി പറയുന്നു. വ്യക്തിപരമായ തെരഞ്ഞെടുപ്പാണ് അത്. ലോകം ഞങ്ങളുടെ ബന്ധത്തെ കുറിച്ച് അറിയേണ്ട സമയം ഇതാണെന്ന് ഞങ്ങള്‍ക്ക് തോന്നി. എന്നാല്‍ അവള്‍ക്ക് പുറം ലോകത്തേക്ക് എത്തുന്നതില്‍ താത്പര്യം ഇല്ല. അവളുടെ ആ നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു. ബുവനേശ്വറില്‍ പഠിക്കുന്ന പത്തൊന്‍പതുകാരിയാണ് തന്റെ പങ്കാളിയെന്നും, അഞ്ച് വര്‍ഷമായി തങ്ങള്‍ തമ്മില്‍ അടുപ്പത്തിലാണെന്നും ദ്യുതി വ്യക്തമാക്കി. 

ഞാന്‍ ഒരു കായിക താരമാണ്. ഒരുപാട് പേര്‍ എന്റെ നേര്‍ക്ക് നോക്കുന്നുണ്ട്. അവര്‍ക്കെല്ലാം മാതൃകയാവേണ്ടതുണ്ട്. ഇന്ത്യയെ പോലൊരു രാജ്യത്ത് സെക്ഷ്വല്‍ ഓറിയെന്റേഷനെ കുറിച്ച് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത ആളുകള്‍ക്കിടയില്‍ ഇതിലൂടെ എനിക്ക് മാതൃക കാട്ടാനാവുമെന്നും ദ്യുതി പറയുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം