Sports

സാഫ് കപ്പില്‍ ഇന്ത്യ ജയിച്ചു തുടങ്ങി, വല കുലുക്കി മലയാളികളുടെ ആഷിഖും

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയം പിടിക്കാനായെങ്കിലും നിരവധി അവസരങ്ങള്‍ മുതലാക്കാന്‍ ഇന്ത്യക്കായില്ല

Author : സമകാലിക മലയാളം ഡെസ്ക്

സാഫ് കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് വിജയ തുടക്കം.മലയാളി താരം ആഷിഖിന്റേയും ലാലിയന്‍സ്വലയുടേയും ഗോളുകളിലൂടെ ലങ്കയെ തകര്‍ത്താണ് ഇന്ത്യ കിരീടത്തിലേക്കുള്ള കുതിപ്പിന് തുടക്കമിട്ടത്. 

യുവ നിരയുമായിട്ടാണ് സാഫ് കപ്പില്‍ ഇന്ത്യ ഇറങ്ങുന്നത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയം പിടിക്കാനായെങ്കിലും നിരവധി അവസരങ്ങള്‍ മുതലാക്കാന്‍ ഇന്ത്യക്കായില്ല. ശ്രീലങ്കന്‍ ഗോള്‍ കീപ്പറുടെ മനസാന്നിധ്യമായിരുന്നു ഗോള്‍ മുഖത്തെ ഇന്ത്യന്‍ മുന്നേറ്റങ്ങളുടെ മുന ഒടിച്ചത്.

36ാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍ പിറന്നത്. 47ാം മിനിറ്റില്‍ ലാലിയന്‍സ്വാലയും വല കുലുക്കിയതോടെ ഇന്ത്യ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ഞായറാഴ്ച മാലീദ്വീപിനെതിരെയാണ് ഇന്ത്യയുടെ രണ്ടാമത്തെ ഗ്രൂപ്പ് ഘട്ട മത്സരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ