Sports

സാഹ ഇറങ്ങുന്നത് ധോനിയുടെ റെക്കോര്‍ഡില്‍ കണ്ണുവെച്ച്; സാഹയ്ക്ക് മുന്‍പേ ധോനിയെ വീഴ്ത്താന്‍ മുഷ്ഫിഖര്‍ റഹീം

നിലവില്‍, ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റില്‍ നിന്ന് 7 ഡിസ്മിസലാണ് സാഹയുടെ പേരിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ധോനി തന്റെ പേരില്‍ തീര്‍ത്ത റെക്കോര്‍ഡുകളിലൊന്ന് മറികടക്കാനൊരുങ്ങി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ നടത്തിയ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടം ധോനിയുടെ പേരിലാണ്. ബംഗ്ലാദേശിനെതിരായ മൂന്ന് ടെസ്റ്റില്‍ നിന്നും 15 ഡിസ്മിസലുകളാണ് ധോനിയുടെ പേരിലുള്ളത്. 

നിലവില്‍, ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റില്‍ നിന്ന് 7 ഡിസ്മിസലാണ് സാഹയുടെ പേരിലുള്ളത്. ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ ഡിസ്മിസലുകളിലേക്ക് എത്തിയ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കാണ്. 12 വിക്കറ്റുകള്‍ വീഴാനാണ് ദിനേശ് കാര്‍ത്തിക് കാരണമായത്. 

മൂന്നാം സ്ഥാനത്ത് ബംഗ്ലാദേശിന്റെ മുഷ്ഫിഖര്‍ റഹീമാണ്. 11 ഡിസ്മിസലുകളാണ് മുഷ്ഫിഖറിന്റെ പേരിലുള്ളത്. സാഹയ്ക്ക് മുന്‍പ് മുഷ്ഫിഖറിന് ധോനിയെ മറികടക്കാനുള്ള സാധ്യതയും മുന്‍പിലുണ്ട്. എന്നാല്‍ ജോലിഭാരം ലഘൂകരിക്കാന്‍ വേണ്ടി, വിക്കറ്റ് കീപ്പിങ് ഒഴിവാക്കുമെന്ന് മുഷ്ഫിഖര്‍ പറഞ്ഞിരുന്നു. ആദ്യ ടെസ്റ്റില്‍ മുഷ്ഫിഖറായിരിക്കുമോ വിക്കറ്റിന് പിന്നില്‍ ്അതോ, മുഹമ്മദ് മിഥുന്‍ വിക്കറ്റിന് പിന്നിലേക്ക് എത്തുമോയെന്നും ഉറപ്പായിട്ടില്ല. 

ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ വിക്കറ്റ് കീപ്പര്‍മാരുടെ കണക്കുകള്‍ ഇങ്ങനെ...

ധോനി                             -15, ക്യാച്ചുകള്‍ 12, സ്റ്റംപിങ്‌സ് 3
ദിനേശ് കാര്‍ത്തിക്    -12, ക്യാച്ചുകള്‍ 11, സ്റ്റംപിങ്‌സ് 1
മുഷ്ഫിഖര്‍ റഹീം    -11, ക്യാച്ചുകള്‍ 9, സ്റ്റംപിങ്‌സ് 2
ഖാലെദ് മാഷുദ്          -8, ക്യാച്ചുകള്‍ 5, സ്റ്റംപിങ്‌സ് 3
സാഹ                             - 7, ക്യാച്ചുകള്‍ 5, സ്റ്റംപിങ്‌സ് 2

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍