Sports

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; പി വി സിന്ധു പുറത്ത്

വെറും 37 മിനിറ്റുകള്‍ക്കുള്ളിലാണ് ഒക്കുഹാര മത്സരം സ്വന്തം കൈപ്പിടിയില്‍ ഒതുക്കിയത്

സമകാലിക മലയാളം ഡെസ്ക്

സിംഗപ്പൂര്‍ : ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിപ്പിച്ചു കൊണ്ട് സിംഗപ്പൂര്‍  ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്നും പി വി സിന്ധു പുറത്ത്. വനിതകളുടെ സെമിയില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്‌. സ്‌കോര്‍ 7-21, 11-21.

വെറും 37 മിനിറ്റുകള്‍ക്കുള്ളിലാണ് ഒക്കുഹാര മത്സരം സ്വന്തം കൈപ്പിടിയില്‍ ഒതുക്കിയത്. മുമ്പ് പലതവണ ഒക്കുഹാരയോട് അടിയറവ് പറയേണ്ടി വന്നതിന്റെ എല്ലാ പരിഭ്രമവും സിന്ധുവിന്റെ കളിയില്‍ പ്രകടമായിരുന്നു. കൃത്യമായ ഗെയിംപ്ലാനാണ് സിന്ധുവിനെതിരെ താരം പുറത്തെടുത്തത്.

പലപ്പോഴും ഷട്ടില്‍ നിയന്ത്രിക്കാന്‍ പോലും സിന്ധു ബുദ്ധിമുട്ടി. 2017 ല്‍ ഗ്ലാസ്‌ഗോയില്‍  പി വി സിന്ധുവിനെ പരാജയപ്പെടുത്തിയാണ് 'സിംഗിള്‍സ് സ്‌പെഷ്യലിസ്റ്റാ'യ ഒക്കുഹാര ലോകചാമ്പ്യനായത്.

ഇക്കുറി സൈനയെ തോല്‍പ്പിച്ചാണ് ജാപ്പനീസ്  താരം സെമി ഫൈനലില്‍ എത്തിയത്. നേരത്തേ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും സമീര്‍ വര്‍മയും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

'ലീഗില്‍ തുടരും'; എല്‍ഡിഎഫിലേക്കെന്ന അഭ്യൂഹം തള്ളി അബ്ദുറഹിമാന്‍ രണ്ടത്താണി

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

SCROLL FOR NEXT