Sports

സിഗററ്റ്‌ അനുവദിക്കില്ലെന്ന്‌ കോച്ച്‌, ഉടക്കി ഷെയ്‌ന്‍ വോണ്‍; ഒടുവില്‍ ഒത്തുതീര്‍പ്പില്‍ അടിവസ്‌ത്രം ഉപേക്ഷിക്കേണ്ടി വന്നതായി ക്ലര്‍ക്ക്‌

6 പാക്കറ്റ്‌ സിഗററ്റിന്‌ വേണ്ടി വസ്‌ത്രങ്ങള്‍ വേണ്ടെന്ന്‌ വെക്കാന്‍ തയ്യാറാവുകയായിരുന്നു വോണ്‍

Author : സമകാലിക മലയാളം ഡെസ്ക്


സിഡ്‌നി: ഓസീസ്‌ മുന്‍ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണിന്‌ സിഗററ്റ്‌ എത്രമാത്രം ഒഴിച്ചുകൂടാനാവാത്തതാണ്‌ എന്ന്‌ വ്യക്തമാക്കുന്ന ഒരു സംഭവം വെളിപ്പെടുത്തുകയാണ്‌ മുന്‍ നായകന്‍ മൈക്കല്‍ ക്ലര്‍ക്ക്‌. സിഗററ്റിന്‌ വേണ്ടി വസ്‌ത്രങ്ങള്‍ വേണ്ടെന്ന്‌ വെക്കാന്‍ തയ്യാറാവുകയായിരുന്നു വോണ്‍.

2006ലെ ആഷസ്‌ പരമ്പരയുടെ സമയത്തായിരുന്നു സംഭവം. പരമ്പരക്ക്‌ മുന്‍പോടിയായി ഓസീസ്‌ ടീമിന്റെ ക്യാംപ്‌ നടക്കുന്നു. ക്യാംപിലേക്ക്‌ അധികം സാധനങ്ങള്‍ കൊണ്ടുവരാന്‍ പാടില്ല. വസ്‌ത്രങ്ങള്‍ മാത്രമാണ്‌ കൊണ്ടുവരാറ്‌. എന്നാല്‍ സിഗററ്റിന്‌ വിലക്കേര്‍പ്പെടുത്തിയത്‌ വോണിന്‌ സഹിച്ചില്ല. സിഗററ്റ്‌ അനുവദിച്ചില്ലെങ്കില്‍ ക്യാംപിന്റെ ഭാഗമാവില്ലെന്ന്‌ വോണ്‍ പറഞ്ഞു. ഇതോടെ വോണിന്‌ മുന്‍പില്‍ കോച്ച്‌ ഒരു ഉപാധി വെച്ചതായി ക്ലര്‍ക്ക്‌ പറയുന്നു.

സിഗററ്റ്‌ പാക്കറ്റുകള്‍ കൊണ്ടുപോവാന്‍ അനുവദിക്കണം എങ്കില്‍, പകരം അനുവദിച്ച സാധനങ്ങളില്‍ എന്തെങ്കിലും ഉപേക്ഷിക്കണം എന്നായിരുന്നു കോച്ചിന്റെ നിര്‍ദേശം. ഇതോടെ വോണ്‍ അടിവസ്‌ത്രവും, സോക്‌സും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. തന്റെ മൂന്ന്‌ ജോഡി അടിവസ്‌ത്രവും, സോക്‌സും അപ്പോള്‍ തന്നെ അദ്ദേഹം ഉപേക്ഷിച്ചു. സിഗററ്റ്‌ ബാഗിലാക്കുകയും ചെയ്‌തു, ക്ലര്‍ക്ക്‌ പറയുന്നു.



 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT