Sports

സിനിമയില്‍ എന്റെ വേഷം ചെയ്യേണ്ടത്‌ രാജ്കുമാര്‍ റാവു, കാരണം? ഭുവനേശ്വര്‍ കുമാര്‍ പറയുന്നു

'ശരീര ഘടനയില്‍ എനിക്കും രാജ്കുമാര്‍ റാവുവിനും സാമ്യതകളുണ്ടെന്ന് ഒരിക്കല്‍ ആരോ എന്നോട് പറഞ്ഞിരുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ജീവിതം സിനിമ ആയാല്‍ രാജ്കുമാര്‍ റാവു എന്റെ വേഷം ചെയ്യണം എന്നാണ് ആഗ്രഹമെന്ന് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ശരീര ഭാഷയില്‍ രാജ്കുമാര്‍ റാവുവിന് താനുമായുള്ള സാമ്യമാണ് ഭുവി ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. 

ശരീര ഘടനയില്‍ എനിക്കും രാജ്കുമാര്‍ റാവുവിനും സാമ്യതകളുണ്ടെന്ന് ഒരിക്കല്‍ ആരോ എന്നോട് പറഞ്ഞിരുന്നു. അങ്ങനെയുള്ളപ്പോള്‍ എന്റെ ജീവിതം പറയുന്ന സിനിമയില്‍ അദ്ദേഹം വരട്ടേയെന്നാണ് ഭുവിയുടെ വാക്കുകള്‍. 

മീററ്റില്‍ ക്രിക്കറ്റ് അക്കാദമി തുടങ്ങണം എന്നാണ് തന്റെ ആഗ്രഹം എന്നും ഭുവി പറഞ്ഞു. എനിക്ക് ഒരുപാട് നേട്ടങ്ങള്‍ തന്നിട്ടുള്ള നഗരമാണ് മീററ്റ്. അക്കാദമിയിലൂടെ അവിടെയുള്ള ജനങ്ങളെ സഹായിക്കാന്‍ സാധിക്കണം. 

ചെറുപ്പത്തില്‍ ക്രിക്കറ്റിന് അപ്പുറമുള്ള ഒന്നിനെ കുറിച്ചും ചിന്തിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വളരും തോറും മനസിലാക്കും, ക്രിക്കറ്റ് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന്, ഭുവി പറഞ്ഞു. 21 ടെസ്റ്റുകളും, 114 ഏകദിനങ്ങളും 43 ട്വന്റി20കളുമാണ് ഭുവി ഇതുവരെ ഇന്ത്യക്ക് വേണ്ടി കളിച്ചത്. 200ന് മുകളില്‍ വിക്കറ്റുകള്‍ ഭുവിയുടെ അക്കൗണ്ടിലുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !