Sports

സിരി എ ചാമ്പ്യന്മാരായി യുവന്റ്‌സ്; ഇംഗ്ലണ്ടിനും സ്‌പെയ്‌നിനും പുറമെ ഇറ്റലിയിലും ക്രിസ്റ്റ്യാനോ

ആറാം ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ ക്രിസ്റ്റ്യാനോയ്ക്ക് ഈ സീസണില്‍ സിരി എ കിരീടം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ ക്വാര്‍ട്ടറിന് അപ്പുറം കടന്നില്ലെങ്കിലും, തുടര്‍ച്ചയായ എട്ടാം വട്ടവും സിരി എ ചാമ്പ്യന്മാരായി യുവന്റ്‌സ്. ഇറ്റാലിയന്‍ ലീഗില്‍ തങ്ങളുടെ അഞ്ച് മത്സരങ്ങള്‍ ശേഷിക്കെയാണ് യുവന്റ്‌സ് കിരീടം ചൂടിയത്. 

ഫിയോറെന്റിനയോട് ആറാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയിടത്ത് നിന്നാണ് 2-1ന് യുവന്റ്‌സ് ജയിച്ചു കയറിയത്. 37ാം മിനിറ്റില്‍ അലക്‌സ് സാന്‍ഡ്രോയുടെ ഡൈവിങ് ഹെഡറും, 53ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ക്രോസില്‍ നിന്നും വന്ന ജര്‍മന്‍ പെസെല്ലയുടെ സെല്‍ഫ് ഗോളും യുവന്റ്‌സിലെ ജയത്തിലേക്ക് എത്തിച്ചു. 

ആറാം ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ ക്രിസ്റ്റ്യാനോയ്ക്ക് ഈ സീസണില്‍ സിരി എ കിരീടം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇത് ക്രിസ്റ്റിയാനോയുടെ ആറാം ഡൊമസ്റ്റിക് ലീഗ് കിരീടമാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി മൂന്നും, റയലിന് വേണ്ടി രണ്ടും ഡൊമസ്റ്റിക് ലീഗാണ് ക്രിസ്റ്റിയാനോ ജയിച്ചത്. സീരി എ ജയത്തോടെ ഇംഗ്ലണ്ടിലും സ്‌പെയ്‌നിലും പുറമെ ഇറ്റലിയിലും കിരീടം നേടുന്ന താരമായി ക്രിസ്റ്റ്യാനോ.പോര്‍ച്ചുഗലിന്റെ യൂറോ കിരീടം ഉള്‍പ്പെടെ ക്രിസ്റ്റ്യാനോയുടെ കിരീട നേട്ടം 28 ആയി. 

സിരി എയില്‍ രണ്ടാമതുള്ള നാപോളിയില്‍ നിന്നും 20 പോയിന്റ് വ്യത്യാസത്തിലാണ് ക്രിസ്റ്റിയാനോയുടെ യുവന്റ്‌സ് കിരീടം ചൂടുന്നത്. രണ്ട് കളികളില്‍ മാത്രമാണ് യുവന്റ്‌സ് തോല്‍വിയറിഞ്ഞത്. 28 കളിയില്‍ ജയിച്ചപ്പോള്‍ മൂന്ന് കളികള്‍ സമനിലയിലായി. 

യൂറോപ്പിലെ അഞ്ച് വമ്പന്‍ ലീഗ് കിരീടങ്ങളില്‍ തുടര്‍ച്ചയായി ചാമ്പ്യനാവുന്നതിന്റെ റെക്കോര്‍ഡ് ഫ്രഞ്ച് ക്ലബ് ലിയോണില്‍ നിന്നും യുവന്റ്‌സ് സ്വന്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT