Sports

സുന്ദരിമാര്‍ മാത്രമല്ല, കോഹ് ലിക്ക് വിവാഹാഭ്യര്‍ഥനയുമായി പൊലീസുകാരനും, അതും പാക്കിസ്ഥാനില്‍ നിന്ന്

ഇങ്ങനെയൊരു വിവാഹ അഭ്യര്‍ഥന ഇന്ത്യന്‍ നായകനെ തേടിയെത്തുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല

സമകാലിക മലയാളം ഡെസ്ക്

ലോകം മുഴുവന്‍ ആരാധകരെ നേടിക്കഴിഞ്ഞു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. പക്ഷെ ഇങ്ങനെയൊരു വിവാഹ അഭ്യര്‍ഥന ഇന്ത്യന്‍ നായകനെ തേടിയെത്തുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. 

പാക്കിസ്ഥാന്റെ വേള്‍ഡ് ഇലവനെതിരായ മത്സരം നടക്കുന്നതിന് ഇടയിലായിരുന്നു കോഹ് ലിക്ക് വ്യത്യസ്തമായൊരു വിവാഹാഭ്യര്‍ഥന എത്തിയത്. അതും ഒരു പൊലീസുകാരനില്‍ നിന്നും. KOHLI MARRY ME എന്നെഴുതിയ ബാനറുമായി നില്‍ക്കുന്ന പാക്കിസ്ഥാനി പൊലീസുകാരന്റെ ബാനര്‍ ഇപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. 

ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരം ഡാനിയേലി വ്യാട്ട് വരെയുണ്ട് കോഹ് ലിക്ക് മുന്നില്‍ വിവാഹാഭ്യാര്‍ഥനയുമായി എത്തിയവരുടെ പട്ടികയില്‍. എന്നാലിത് കോഹ് ലി സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരിക്കില്ല. 

വേള്‍ഡ് ഇലവനില്‍ കോഹ് ലി, ധോനി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ ഇല്ലാതെ പോയതിന്റെ നിരാശ പാക്കിസ്ഥാനി ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ ശത്രുതയില്‍ നില്‍ക്കുകയാണെങ്കിലും കോഹ് ലിയേയും, ധോനിയേയും തങ്ങള്‍ക്ക് എത്രമാത്രം ഇഷ്ടമാണെന്ന മറച്ചുവയ്ക്കാതെ പറയാനും പാക്കിസ്ഥാനി ആരാധകര്‍ മടിച്ചിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT