Sports

സുശാന്തിന്റെ ബാറ്റിങ് കണ്ട് സച്ചിന്‍ ഞെട്ടി, ബൗണ്‍സറുകള്‍ എറിഞ്ഞ അര്‍ജുനും പിടികൊടുത്തില്ല; കിരണ്‍ മോറെ

സുശാന്തിന്റെ മികവ് കണ്ട് ഇദ്ദേഹത്തിന് പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് തിരിയാമല്ലോ എന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞിരുന്നതായി ഇന്ത്യന്‍ മുന്‍ താരം കിരണ്‍ മോറെ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ധോനിയായി മാറാനുള്ള പരിശീലനത്തിന് ഇടയിലെ സുശാന്തിന്റെ മികവ് കണ്ട് ഇദ്ദേഹത്തിന് പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് തിരിയാമല്ലോ എന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞിരുന്നതായി ഇന്ത്യന്‍ മുന്‍ താരം കിരണ്‍ മോറെ. നെറ്റ്‌സില്‍ 9 മാസത്തോളം മോറെക്ക് കീഴില്‍ സുശാന്ത് പരിശീലനം നടത്തിയിരുന്നു. 

സുശാന്ത് പരിശീലനം നടത്തുന്നത് ഗ്യാലറിയില്‍ നിന്ന് സച്ചിന്‍ കണ്ടിരുന്നു. പിന്നീട് എന്നെ കണ്ടപ്പോള്‍ സച്ചിന്‍ അതേ പറ്റി ചോദിച്ചു. ധോനിയുടെ സിനിമയില്‍ അഭിനയിക്കാന്‍ സുശാന്ത് പരിശീലനം നടത്തുകയാണ് അതെന്ന് ഞാന്‍ പറഞ്ഞു. ഇത് കേട്ട് സച്ചിന്‍ ഞെട്ടി. അദ്ദേഹത്തിന് താത്പര്യവും ധൈര്യവും ഉണ്ടെങ്കില്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ കളിക്കാമല്ലോ എന്നായിരുന്നു സച്ചിന്റെ വാക്കുകള്‍...

ധോനി കഴിഞ്ഞാല്‍ അത്രയും മനോഹരമായി ഹെലികോപ്ടര്‍ ഷോട്ട് കളിക്കുന്നത് സുശാന്ത് ആണെന്ന് തോന്നും..പരിശീലനത്തിന് ഇടയില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ സുശാന്തിന് നേരെ ബൗണ്‍സറുകള്‍ എറിയും. പ്രൊഫഷണല്‍ താരത്തെ പോല സുശാന്ത് അത് ഹുക്ക് ചെയ്യും. ഇത് കണ്ട് അര്‍ജുന്‍ ചോദിക്കും, എന്ത് ബാറ്റ് ആണ് സുശാന്ത് ഉപയോഗിക്കുന്നത്, അതുപോലുള്ള ബാറ്റ് കിട്ടുമോ എന്നൊക്കെ...മോറെ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21