Sports

സൂപ്പര്‍ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് റിപ്പോര്‍ട്ട്; ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ നിര്‍ണായകം 

വലിയ പ്രതീക്ഷയോടെ കൊണ്ടുവന്നിട്ടും പ്രതീക്ഷയ്‌ക്കൊത്ത് പ്രകടനം നടത്താത്ത താരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ മാനേജ്‌മെന്റിനും അതൃപ്തിയുണ്ട്

സമകാലിക മലയാളം ഡെസ്ക്

സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിലെ പ്രധാനപ്പെട്ട താരങ്ങള്‍ ക്ലബ് വിടുമെന്ന് സൂചന. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ പ്രയോജനപ്പെടുത്തി പ്രമുഖ താരങ്ങള്‍ ക്ലബ് വിട്ടേക്കുമെന്നാണ് ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വലിയ പ്രതീക്ഷയോടെ കൊണ്ടുവന്നിട്ടും പ്രതീക്ഷയ്‌ക്കൊത്ത് പ്രകടനം നടത്താത്ത താരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ മാനേജ്‌മെന്റിനും അതൃപ്തിയുണ്ട്. ഇതോടെ പരസ്പര ധാരണയില്‍ ടീമിലെ പ്രമുഖ മുഖങ്ങള്‍ ക്ലബ് വിടുമെന്നാണ് സൂചന. സ്‌റ്റൊയാനോവിച്ചിനേയും, പോപ്ലാറ്റ്‌നിക്കിനേയും വലിയ പ്രതീക്ഷയില്‍ മുന്നേറ്റ നിരയില്‍ എത്തിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. ഹാലിചരണ്‍ നര്‍സാറിയും, ദൗംഗലും അവസരങ്ങള്‍ മുതലാക്കാന്‍ അറിയാതെ മൈതാനത്ത് പകച്ച് നില്‍ക്കുന്നതും പലവട്ടം കണ്ടു. 11 മത്സരങ്ങളില്‍ ജയിക്കാതെയാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അഞ്ചാം സീസണിലെ പോക്ക്. 

ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന രണ്ട് ഹോം മത്സരങ്ങള്‍ ആരാധക കൂട്ടം ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. എഎഫ്‌സി കപ്പിനായി ബ്ലാസ്റ്റേഴ്‌സിന്റെ നാല് താരങ്ങള്‍ യുഎഇയിലേക്ക് പോയിട്ടുണ്ട്. ജനുവരി ആറിനാണ് ഏഷ്യാ കപ്പിന്റെ തുടക്കം. ഇന്ത്യയില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ജനുവരി 31ന് അവസാനിക്കും.ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഉപയോഗപ്പെടുത്തി പുതിയ താരങ്ങളെ ടീമിലേക്ക് എത്തിക്കണം എന്നാണ് കളി ബഹിഷ്‌കരിച്ച് ആരാധകര്‍ ആവശ്യപ്പെട്ടത്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഉപയോഗപ്പെടുത്താന്‍ മാനേജ്‌മെന്റ് തയ്യാറാകുമോയെന്നും വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT