Sports

സെക്യൂരിറ്റി ഗാര്‍ഡിനൊപ്പം ചുവടുവെച്ച് ജെമിമാ റോഡ്രിഗ്‌സ്; ആഘോഷം ഇന്ത്യയുടെ ത്രില്ലിങ് ജയത്തിന് പിന്നാലെ 

ഇന്ത്യന്‍ സ്പിന്നര്‍ അശ്വിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരുവരുടേയും ഡാന്‍സ് പങ്കുവെക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: തുടരെ മൂന്നാം ജയവും നേടി ട്വന്റി20 ലോകകപ്പ് സെമി ഫൈനല്‍ പ്രവേശനം ഇന്ത്യ പെണ്‍പട ആഘോഷമാക്കിയതിന്റെ ത്രില്ലിലാണ് രാജ്യത്തെ ക്രിക്കറ്റ് പ്രേമികള്‍. ന്യൂസിലാന്‍ഡിനെതിരായ ത്രില്ലിങ് ജയത്തിന് പിന്നാലെ സെക്യൂരിറ്റി ഗാര്‍ഡിനൊപ്പുള്ള ഇന്ത്യന്‍ താരത്തിന്റെ ഡാന്‍സും ആഘോഷത്തിന് ഇരട്ടി മധുരം ചേര്‍ത്ത് എത്തുന്നു. 

ന്യൂസിലാന്‍ഡിനെതിരായ കളി ജയിച്ച് മെല്‍ബണിലെ ജങ്ഷന്‍ ഓവല്‍ സ്‌റ്റേഡിയത്തിന്റെ ഇടനാഴിയിലൂടെ തിരികെ വരുമ്പോഴാണ് ഇന്ത്യന്‍ താരം ജെമീമ റോഡ്രിഗ്‌സ് തകര്‍പ്പന്‍ ചുവടുകളുമായി നിറഞ്ഞത്. ലവ് ആജ് കല്‍ 2ലെ പാട്ടിനൊപ്പമാണ് ഇരുവരും ചുവടുവെച്ചത്. 

ഐസിസി ഇവരുടെ ഡാന്‍സിന്റെ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ആരാധകര്‍ അത് ഏറ്റെടുത്തു കഴിഞ്ഞു. ഇന്ത്യന്‍ സ്പിന്നര്‍ അശ്വിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരുവരുടേയും ഡാന്‍സ് പങ്കുവെക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം