Sports

സെഞ്ചുറിയില്ലാതെ 19 ഇന്നിങ്‌സ്; കിവീസില്‍ കാണുന്നത് 2014ല്‍ ഇംഗ്ലണ്ടില്‍ കണ്ട കോഹ്‌ലിയെ

മൂന്ന് ഫോര്‍മാറ്റിലുമായി കഴിഞ്ഞ എട്ട് ഇന്നിങ്‌സില്‍ നിന്ന് ഒരു അര്‍ധ ശതകം മാത്രമാണ് കോഹ് ലിയുടെ പേരിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടണ്‍: കഴിഞ്ഞ 19 ഇന്നിങ്‌സില്‍ നിന്ന് ഒരു സെഞ്ചുറി പോലുമില്ലാതെ വിരാട് കോഹ്‌ലി. ന്യൂസിലാന്‍ഡിനെതിരായ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ രണ്ട് റണ്‍സ് എടുത്ത് നില്‍ക്കെ ജാമിസണിന് മുന്‍പില്‍ കോഹ് ലി വീണതോടെ ഇന്ത്യന്‍ നായകന്റെ ഫോമില്ലായ്മയെ ചൊല്ലി വലിയ ആശങ്കയാണ് വരുന്നത്. 

മൂന്ന് ഫോര്‍മാറ്റിലുമായി കഴിഞ്ഞ എട്ട് ഇന്നിങ്‌സില്‍ നിന്ന് ഒരു അര്‍ധ ശതകം മാത്രമാണ് കോഹ് ലിയുടെ പേരിലുള്ളത്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിന് ശേഷം കോഹ് ലിക്ക് ഇങ്ങനെ റണ്‍സ് കണ്ടെത്താനാവാതെ വരുന്നത് ആദ്യമാണ്. 

19 ഇന്നിങ്‌സുകള്‍ സെഞ്ചുറിയില്ലാതെ ഇതിന് മുന്‍പ് കളിച്ചിരിക്കുന്നത് രണ്ട് വട്ടമാണ്. ആദ്യത്തേത് 2011 ഫെബ്രുവരി മുതല്‍ സെപ്തംബര്‍ വരെ. അന്ന് 24 ഇന്നിങ്‌സുകളാണ് സെഞ്ചുറിയിലേക്കുള്ള ഇടവേളയില്‍ വന്നത്. 2014ല്‍ ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെ നീണ്ടതാണ് രണ്ടാം ഘട്ടം. അന്ന് 25 ഇന്നിങ്‌സുകളാണ് സെഞ്ചുറിയിലേക്ക് എത്താനാവാതെ കോഹ് ലി കളിച്ചത്. 

ബംഗ്ലാദേശിനെതിരെ ഇന്ത്യ കഴിഞ്ഞ വര്‍ഷം കളിച്ച ടെസ്റ്റ് വരെയുള്ള സമയം തന്റെ ഒട്ടുമിക്ക ആറ് ഇന്നിങ്‌സിന് ഇടയിലും റണ്‍സ് കണ്ടെത്താന്‍ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 19 ഇന്നിങ്‌സില്‍ നിന്ന് 6 അര്‍ധ ശതകമാണ് കോഹ് ലി നേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

SCROLL FOR NEXT