Sports

സെഞ്ച്വറിയില്ല; ടിം പെയ്നിനെ മുംബൈയിലെടുക്കാനുള്ള ദൗത്യം പരാജയപ്പെട്ടു; ട്രോളിൽ കുടുങ്ങി വീണ്ടും ഓസീസ് നായകൻ

തങ്ങളുടെ ക്യാപ്റ്റനെ വെല്ലുവിളിച്ച പെയ്നിനെ ഇപ്പോൾ ട്രോളിയിരിക്കുകയാണ് ഐപിഎൽ ടീം മുംബൈ ഇന്ത്യന്‍സും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിക്കറ്റിന് പിന്നിൽ നിൽക്കുമ്പോൾ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ നിരന്തരം പ്രകോപിപ്പിക്കാൻ ശ്രമിച്ച് ഓസ്ട്രേലിയൻ നായകൻ ടിം പെയ്ൻ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുമായി മൈതാനത്ത് പരസ്യമായി വാക്ക് തർക്കത്തിലേർപ്പെട്ടും വിവാദമുണ്ടാക്കിയ പെയ്ൻ മൂന്നാം ടെസ്റ്റിനിടെ റിഷഭ് പന്ത്, രോഹിത് ശർമ എന്നിവരെയാണ് പ്രകോപിപ്പിക്കാൻ ശ്രമിച്ചത്. പെയ്ൻ ബാറ്റിങിനിറങ്ങിയപ്പോൾ പന്ത് പെയ്നിനെ പ്രകോപിപ്പിക്കാൻ പറഞ്ഞതും സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തത് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണിപ്പോൾ. 

രോഹിത് ശർമ ബാറ്റിങിനിറങ്ങിയപ്പോൾ സിക്സറടിക്കാനാണ് പെയ്ൻ വെല്ലുവിളിച്ചത്. മൂന്നാം ദിവസം ടിം പെയ്ന്‍ ബാറ്റിങിനിറങ്ങിയപ്പോള്‍ രോഹിത് ഇതിന് മറുപടി കൊടുത്തു. ഇവിടെ സെഞ്ച്വറി അടിക്കുകയാണെങ്കില്‍ നിങ്ങളെക്കുറിച്ച് ടീം ഉടമയോട് പറയാമെന്നും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലെടുക്കാമെന്നും രോഹിത് പറഞ്ഞിരുന്നു. എന്നാല്‍ ആദ്യ ഇന്നിങ്സില്‍ 22 റണ്‍സെടുത്ത് ബുംമ്രയുടെ പന്തില്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി മടങ്ങിയ പെയ്ന്‍, രണ്ടാം ഇന്നിങ്സില്‍ ജഡേജയുടെ പന്തില്‍ റിഷഭ് പന്തിന് തന്നെ ക്യാച്ച് നല്‍കി മടങ്ങി. 26 റണ്‍സായിരുന്നു രണ്ടാം ഇന്നിങ്സില്‍ പെയ്നിന്റെ സമ്പാദ്യം. 

തങ്ങളുടെ ക്യാപ്റ്റനെ വെല്ലുവിളിച്ച പെയ്നിനെ ഇപ്പോൾ ട്രോളിയിരിക്കുകയാണ് ഐപിഎൽ ടീം മുംബൈ ഇന്ത്യന്‍സും. ടിം പെയ്നിനെ ടീമിലെടുക്കാനുള്ള ദൗത്യം പരാജയപ്പെട്ടുവെന്ന് കാണിച്ച് മുംബൈ ട്വീറ്റിട്ടു. ഈ ട്വീറ്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി നിൽക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT