Sports

സെര്‍ബിയന്‍ ഫുട്‌ബോള്‍ ക്ലബിലെ അഞ്ച് താരങ്ങള്‍ക്ക് കോവിഡ്; നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ആരാധകര്‍; സമൂഹ വ്യാപന ഭീതി

സെര്‍ബിയന്‍ ഫുട്‌ബോള്‍ ക്ലബിലെ അഞ്ച് താരങ്ങള്‍ക്ക് കോവിഡ്; നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ആരാധകര്‍; സമൂഹ വ്യാപന ഭീതി

Author : സമകാലിക മലയാളം ഡെസ്ക്

ബെല്‍ഗ്രേഡ്: സെര്‍ബിയന്‍ ഫുട്‌ബോള്‍ ക്ലബായ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിന്റെ അഞ്ച് താരങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മാര്‍കോ ഗൊബെലിച്, നെഗോസ് പെട്രേവിച്, ഡുസന്‍ ജൊവന്‍സിച്, മാര്‍കോ കൊനാറ്റര്‍, ബ്രാങ്കോ ജോവിസിച് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് താരങ്ങളും നിലവില്‍ നിരീക്ഷണത്തിലാണ്. അഞ്ച് താരങ്ങളില്‍ നാല് പേരും കോവിഡ് ലക്ഷണങ്ങളുള്ളവരാണ്. ഒരാള്‍ക്ക് ലക്ഷണങ്ങളില്ല. 

യൂറോപ്പിലെ മുന്‍നിര ലീഗുകളെല്ലാം നിര്‍ത്തി വച്ചപ്പോഴും സെര്‍ബിയയില്‍ മത്സരങ്ങള്‍ നടന്നിരുന്നു. മാത്രമല്ല മറ്റിടങ്ങളില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്തിയപ്പോള്‍ സെര്‍ബിയയില്‍ സ്‌റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. 

അതിനിടെ സെര്‍ബിയന്‍ കപ്പില്‍ റെഡ് സ്റ്റാര്‍ കിരീടം നേടിയത് കഴിഞ്ഞ ദിവസമായിരുന്നു. പ്രൊലെറ്ററിനെതിരായ പോരാട്ടത്തില്‍ വിജയം സ്വന്തമാക്കിയാണ് ടീമിന്റെ കിരീട നേട്ടം. 

ഫൈനല്‍ പോരാട്ടത്തില്‍ നിലവില്‍ രോഗം സ്ഥിരീകരിച്ച അഞ്ച് താരങ്ങളും കളിക്കാനിറങ്ങിയിട്ടില്ലെന്നാണ് ക്ലബ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ മാസം ആദ്യം നടന്ന സെമിയില്‍ പാര്‍ടിസെന്‍ ബെല്‍ഗ്രേഡിനെതിരായ പോരാട്ടത്തില്‍ താരങ്ങള്‍ കളിച്ചിരുന്നു. 20,000 കാണികളാണ് ഈ മത്സരം കാണാന്‍ എത്തിയത്. 

സ്‌റ്റേഡിയങ്ങള്‍ തുറന്ന് കൊടുത്ത ശേഷമാണ് സെമി, ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറിയത്. വലിയ തോതിലാണ് ഈ രണ്ട് പോരാട്ടങ്ങളിലും കാണികള്‍ തടിച്ചു കൂടിയത്. ഇവര്‍ ഒരു സാമൂഹിക അകലവും പാലിക്കാതെയാണ് കളി കണ്ടത്. മാത്രമല്ല മാസ്‌ക് അടക്കമുള്ള മുന്‍കരുതലുകളും ഉണ്ടായിരുന്നില്ല.

സെര്‍ബിയയില്‍ അനുദിനം രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. അതിനിടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ സമീപനങ്ങള്‍ വൈറസിന്റെ സമൂഹ വ്യാപനത്തിന് വഴിയൊരുക്കമെന്ന ആശങ്കയും ഇപ്പോള്‍ ഉയര്‍ത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21