Sports

സ്‌പോര്‍ട്‌സിലേക്ക് വരരുത്, ബേക്കിങ്ങോ മറ്റോ പോകൂ, തടിച്ച് കൊഴുത്ത് സന്തോഷത്തോടെ മരിക്കൂ, തോല്‍വിക്ക് പിന്നാലെ കിവീസ് താരം

അടുത്ത ദശതമെത്തുമ്പോഴേക്കും ഒന്നോ രണ്ടോ ദിവസമുണ്ടായേക്കാം ലോര്‍ഡ്‌സിലെ അവസാന അരമണിക്കൂറിനെ കുറിച്ച് ഞാന്‍ ചിന്തിക്കാത്തതായി

Author : സമകാലിക മലയാളം ഡെസ്ക്

അടുത്ത ദശതമെത്തുമ്പോഴേക്കും ഒന്നോ രണ്ടോ ദിവസമുണ്ടായേക്കാം ലോര്‍ഡ്‌സിലെ അവസാന അരമണിക്കൂറിനെ കുറിച്ച് ഞാന്‍ ചിന്തിക്കാത്തതായി...ലോകകപ്പ് ഫൈനലില്‍ തോല്‍വി നേരിട്ടതിന് പിന്നാലെ കീവീസ് താരം നീഷാമില്‍ നിന്ന് വന്ന ട്വീറ്റാണ് ആരാധകരെ സങ്കടത്തിലാഴ്ത്തുന്നത്.

നിങ്ങള്‍ സ്‌പോര്‍ട്‌സ് തെരഞ്ഞെടുക്കരുത് എന്നാണ് വരും തലമുറയോട് നീഷാം പറയുന്നത്. ബേക്കിങ് പോലെ എന്തെങ്കിലും ജോലികളിലേക്ക് പോവു...വയറ് നിറയെ കഴിച്ച് തടിയനായി അറുപതാമത്തെ വയസില്‍ സന്തോഷത്തോടെ മരീക്കൂ...നീഷാം ട്വീറ്റില്‍ പറയുന്നു. 

ഇംഗ്ലണ്ടിനെതിരെ ഒപ്പത്തിനൊപ്പം എത്തിയെങ്കിലും ബൗണ്ടറികളുടെ കണക്കെടുത്ത് വിജയിയെ നിര്‍ണയിച്ചതാണ് കീവീസിന് തിരിച്ചടിയായത്. സൂപ്പര്‍ ഓവറില്‍ ഗപ്റ്റിലിനൊപ്പം നീഷാമായിരുന്നു ക്രീസിലേക്കെത്തിയത്. അഞ്ച് പന്തില്‍ നിന്ന് 13 റണ്‍സ് നീഷാം അടിച്ചെടുത്തു. പക്ഷേ സൂപ്പര്‍ ഓവറില്‍ ഗപ്റ്റില്‍ നേരിട്ട ഒരേയൊരു ബോള്‍ കീവീസിനെ തകര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

543 സീറ്റുകള്‍ മതിയോ, 850 ആക്കണോ? മണ്ഡല പുനര്‍നിര്‍ണയത്തിന് ബിജെപിയുടെ 'ത്രിദിന പദ്ധതി', നാല് ആവശ്യങ്ങളുമായി പ്രതിപക്ഷം

ഇടുക്കിയില്‍ പുരയിടത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം; മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ്

'നേപ്പാളുമായുള്ള സൗഹൃദത്തെ ഇന്ത്യ വില മതിക്കുന്നു'; കേന്ദ്രമന്ത്രി ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി ബാലേന്ദ്ര ഷാ

ഗോവന്‍ ചലച്ചിത്ര മേളയില്‍ 'രാമായണ' പ്രദര്‍ശിപ്പിക്കും; ബ്രിക്‌സ് വിഭാഗത്തില്‍ ഉദ്ഘാടന ചിത്രം

മകളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് തൂങ്ങിമരിച്ചു