Sports

സ്‌ട്രൈക്കര്‍ മാര്‍ക് സിഫ്‌നിയോസും ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു; സിഫ്‌നിയോസിന്റെ സംഭാവനകള്‍ക്ക് നന്ദിയെന്ന് മാനേജ്‌മെന്റ്

ദേശീയ ടീമില്‍ കളിക്കുന്നതിന് വേണ്ടിയാണ് സിഫ്‌നിയോസ് നാട്ടിലേക്ക് മടങ്ങുന്നതെന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റനിര താരം മാര്‍ക് സിഫ്‌നിയോസ് മഞ്ഞപ്പടയില്‍ നിന്നും വിട്ടു. ഹോളണ്ട് താരമായ സിഫ്‌നിയോസ്. ഹോളണ്ട് ദേശീയ ടീമില്‍ കളിക്കുന്നതിന് വേണ്ടിയാണ് സിഫ്‌നിയോസ് നാട്ടിലേക്ക് മടങ്ങുന്നതെന്നാണ് സൂചന. 

ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയിലെത്തിയ സിഫ്‌നിയോസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മഞ്ഞപ്പടയുടെ ആദ്യ ഗോള്‍ നേടിയ സിഫ്‌നിയോസ്, സീസണില്‍ ഇതുവരെ ബ്ലാസ്‌റ്റേഴ്‌സിനായി നാലു ഗോളുകള്‍ നേടിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങുന്ന മാര്‍ക് സിഫ്‌നിയോസിന്റെ സംഭാവനകള്‍ക്ക് നന്ദിയുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. 

നേരത്തെ ബ്ലാസ്റ്റേഴ്‌സ് മാര്‍ക്വീ താരം ദിമിതര്‍ ബെര്‍ബറ്റോവിനെ മഞ്ഞപ്പട ഒഴിവാക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പരിക്ക് മൂലം വലയുന്ന ബെര്‍ബറ്റോവിന് പകരം വിദേശ താരത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ് എന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് മുന്നേറ്റത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് കുതിപ്പിന് ചുക്കാന്‍ പിടിച്ചിരുന്ന സിഫ്‌നിയോസും ടീം വിടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു