Sports

സ്‌നേഹം പ്രകടിപ്പിച്ചപ്പോള്‍ അതിര് കടന്നു, യുവരാജ് സിങ്ങിന്റെ പുറം താന്‍ പൊളിച്ചതായി അക്തര്‍

കെട്ടിപ്പിടിച്ച് ഷാഹിദ് അഫ്രീദിയുടെ വാരിയെല്ല് ഞാന്‍ ഓടിച്ചിട്ടുണ്ട്. യുവരാജ് സിങ്ങിന്റെ പുറം പൊളിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: സ്‌നേഹ പ്രകടനത്തിന് ഇടയില്‍ ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്ങിന്റെ പുറം താന്‍ പൊളിച്ചിരുന്നതായി പാക് പേസര്‍ ഷുഐബ് അക്തര്‍. ഞാന്‍ അവരുമായി മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെടുകയല്ല. ഞാന്‍ എന്റെ സ്‌നേഹം പ്രകടിപ്പിക്കുന്നത് അങ്ങനെയാണ്, അക്തര്‍ പറഞ്ഞു. 

കെട്ടിപ്പിടിച്ച് ഷാഹിദ് അഫ്രീദിയുടെ വാരിയെല്ല് ഞാന്‍ ഓടിച്ചിട്ടുണ്ട്. യുവരാജ് സിങ്ങിന്റെ പുറം പൊളിച്ചു. അബ്ദുല്‍ റസാഖിന്റെ ഹാം സ്ട്രിങ്ങും എന്റെ കെട്ടിപ്പിടുത്തത്തില്‍ ഞെരുങ്ങി. ആളുകളോട് ഞാന്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത് ഒരല്‍പം കടന്ന് പോവുന്നു. എന്റെ ശക്തി ഞാന്‍ തന്നെ മനസിലാക്കുന്നില്ല എന്നാണ് അത് തെളിയിക്കുന്നത്, അക്തര്‍ പറഞ്ഞു. 

നേരത്തെ സച്ചിന്‍ ദൈവമാണെന്ന് കേട്ടപ്പോള്‍ ഇതാണോ ദൈവം എന്ന് തോന്നിയതിനെ കുറിച്ചും അക്തര്‍ നേരത്തെ പറഞ്ഞിരുന്നു. ആദ്യ പന്തില്‍ തന്നെ പുറത്താക്കിയാണ് സച്ചിനെ അന്ന് നേരിട്ടത് എന്നും അക്തര്‍ പറഞ്ഞിരുന്നു. 

1999ലെ കൊല്‍ക്കത്ത ടെസ്റ്റിലാണ് അക്തര്‍ ആദ്യമായി സച്ചിനെ നേരിട്ടത്. അന്ന് ഇന്ത്യക്കെതിരായ തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയും അക്തര്‍ കരുത്ത് കാണിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT