പത്താം നമ്പര്‍ ജേഴ്‌സിക്കാരന്‍ പത്തില്‍ പത്തും ശരിയാക്കീ...100എംബി ക്വിസില്‍ പത്തില്‍ പത്ത് ചോദ്യങ്ങള്‍ക്കും ഉത്തരം ശരിയാക്കി ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇങ്ങനെ പറഞ്ഞായിരുന്നു ആഘോഷിച്ചത്. എന്താണ് 100എംബി എന്നല്ലേ?
ഇന്ത്യന്‍ കായിക മേഖലയിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ക്വിസ് ആണ് സംഭവം. ഡിജിറ്റല്‍ ആപ്ലിക്കേഷനാണ് ഇത്. സച്ചിനും, ജെറ്റ് സിന്തസിസും ചേര്‍ന്ന് കായിക പ്രേമികള്‍ക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്ന ഒന്ന്. പത്തില്‍ പത്ത് ചോദ്യവും ശരിയാക്കുന്നവര്‍ക്ക് 10,000 രൂപയാണ് ഈ ദീപാവലി കാലത്ത് സമ്മാനം.
കായിക പ്രേമികള്‍ക്കായി ഒരു പ്ലാറ്റ്‌ഫോം എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് സച്ചിന്‍ പറയുന്നു. ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരുടെ സാന്നിധ്യമുള്ള 100എംബി, എല്ലാ ആരാധകര്‍ക്കും ഒന്നിച്ചു വരുവാനും, മത്സരിക്കാനുമുള്ള അവസരം നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates