Sports

സ്റ്റീവ് വോ ഏറ്റവും വലിയ സ്വാര്‍ഥന്‍; ആ പറഞ്ഞത് വോണിന്റെ സ്വാഭാവമെന്ന് വോ; കൊമ്പുകോര്‍ത്ത് ഓസീസ് ഇതിഹാസങ്ങള്‍

സ്വന്തം വ്യക്തിത്വത്തിന്റെ പ്രതിഫലനാണ് വോണിന്റെ ഈ പരാമര്‍ശങ്ങളില്‍ കാണുന്നതെന്നാണ് സ്റ്റീവ് വോ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

സ്വാര്‍ഥനെന്ന ഷെയ്ന്‍ വോണിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് വോ. സ്വന്തം വ്യക്തിത്വത്തിന്റെ പ്രതിഫലനാണ് വോണിന്റെ ഈ പരാമര്‍ശങ്ങളില്‍ കാണുന്നതെന്നാണ് സ്റ്റീവ് വോ പറഞ്ഞു. 

സ്റ്റീവ് വോ എത്ര വട്ടം റണ്‍ഔട്ടിന്റെ ഭാഗമായെന്നും, എത്ര വട്ടം പാര്‍ട്ണറെ റണ്‍ഔട്ട് ആക്കിയെന്നും വ്യക്തമാക്കുന്ന കണക്കുകള്‍ പങ്കുവെച്ചായിരുന്നു വോണ്‍ കൊമ്പുകോര്‍ക്കലിന് തുടക്കമിട്ടത്. രാജ്യാന്തര ക്രിക്കറ്റില്‍ 104 വട്ടം വോ റണ്‍ഔട്ടില്‍ ഭാഗമായപ്പോള്‍ 73 വട്ടം വോ തന്റെ പാര്‍ട്ണറെ റണ്‍ഔട്ട് ആവുന്നതിലേക്ക് നയിച്ചു. 

എക്കാലത്തേയും മികച്ച ഓസ്‌ട്രേലിയന്‍ ഇലവനെ തെരഞ്ഞെടുത്തപ്പോള്‍ ഞാന്‍ വോയെ ടീമില്‍് ഉള്‍പ്പെടുത്തിയിരുന്നു. എനിക്ക് വോയോട് ഒരു വിദ്വേഷവും ഇല്ല. എന്നാല്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്റ് താരമാണ് വോ, ട്വീറ്റില്‍ വോണ്‍ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഇന്നത്തെ ഒപി സേവനങ്ങൾ: വിഭാഗങ്ങളും സമയക്രമവും അറിയാം

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു