Sports

സ്ലാട്ടന്‍ ഇബ്രാഹിമോവിചിന് കോവിഡ്

സ്ലാട്ടന്‍ ഇബ്രാഹിമോവിചിന് കോവിഡ്

Author : സമകാലിക മലയാളം ഡെസ്ക്

മിലാന്‍: ഇറ്റാലിയന്‍ സീരി എ ടീം എസി മിലാന്റെ വെറ്ററന്‍ സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിചിന് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാം ഘട്ടമായി നടത്തിയ പരിശോധനയിലാണ് താരത്തിന്റെ ഫലം പോസിറ്റീവായത്. 

38കാരനായ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി ക്ലബ് തന്നെയാണ് അറിയിച്ചത്. ഇബ്രാഹിമോവിച് നിരീക്ഷണത്തില്‍ പ്രവേശിച്ചതായും ക്ലബ് വ്യക്തമാക്കി. ടീമിലെ മറ്റ് താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ക്ലബ് അറിയിച്ചു. 

കഴിഞ്ഞ ജനുവരിയിലാണ് ഇബ്രാഹിമോവിച് മിലാനിലേക്കെത്തുന്നത്. ഇത് രണ്ടാം ഘട്ടമാണ് ഇബ്രാഹിമോവിച് മിലാനായി കളിക്കാനെത്തുന്നത്. രണ്ടാം വരവില്‍ ടീമിനായി 22 കളിയില്‍ നിന്ന് 14 ഗോളുകളാണ് താരം നേടിയത്. കഴിഞ്ഞ ദിവസം ബൊളോനയ്‌ക്കെതിരായ പോരാട്ടത്തില്‍ താരം ഇരട്ട ഗോള്‍ നേടിയിരുന്നു. ഇബ്രാഹിമോവിചിന്റെ മികവില്‍ മിലാന്‍ പുതിയ സീസണിന് വിജയത്തോടെ തുടക്കമിടാന്‍ സാധിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

സൂപ്പര്‍ ശരണ്യയ്ക്ക് രണ്ടാം ഭാഗം വന്നാല്‍ എങ്ങനെയിരിക്കും? ആ ചിന്തയില്‍ നിന്നാണ് പ്രേമലു ഉണ്ടായത്: ഗിരീഷ് എഡി

ജനൽ ഫ്രെയിമിൽ പൊടി കെട്ടിക്കിടക്കുന്നു? വൃത്തിയാക്കാൻ ഇതാ 11 എളുപ്പവഴികൾ

യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചേക്കും; പ്രതിദിന ബാധ്യത 12 കോടിയിലധികം

എട്ടാം ക്ലാസ് വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്; 12,000 രൂപ നേടാം,കേരളത്തിൽ 3,473 പേർക്ക് അവസരം !