Sports

സ്വന്തം മുഖത്തേക്ക് റിവേഴ്‌സ് സ്വീപ്പ് കളിക്കരുത്; അനുഭവത്തിന്റെ വെളിച്ചത്തില്‍ നീഷാമിന്റെ ഉപദേശം 

ക്രുനാല്‍ പാണ്ഡ്യയുടെ ഡെലിവറിയില്‍ റിവേഴ്‌സ് സ്വീപ്പ് കളിക്കാനുള്ള നീഷാമിന്റെ ശ്രമം പാളി. പന്ത് നേരെ താടിയെല്ലിന്റെ ഭാഗത്ത് വന്നടിച്ചു

സമകാലിക മലയാളം ഡെസ്ക്

റിവേഴ്‌സ് സ്വീപ്പ് കളിക്കുന്നവരോട് ഒന്നേ പറയാനുള്ള ന്യൂസിലാന്‍ഡ് ഓള്‍ റൗണ്ടര്‍ ജിമ്മി നീഷാമിന്...സ്വന്തം മുഖത്തേക്ക് റിവേഴ്‌സ് സ്വീപ്പ് കളിക്കരുത്. ഇന്ത്യ എയ്‌ക്കെതിരായ ന്യൂസിലാന്‍ഡ് ഇലവന്റെ അനൗദ്യോഗിക ഏകദിനത്തിലേറ്റ അടിയുടെ വെളിച്ചത്തിലാണ് നീഷാമിന്റെ ഉപദേശം. 

ന്യൂസിലാന്‍ഡ് ഇന്നിങ്‌സിന്റെ 31ാം ഓവറിലാണ് സംഭവം. ക്രുനാല്‍ പാണ്ഡ്യയുടെ ഡെലിവറിയില്‍ റിവേഴ്‌സ് സ്വീപ്പ് കളിക്കാനുള്ള നീഷാമിന്റെ ശ്രമം പാളി. പന്ത് നേരെ താടിയെല്ലിന്റെ ഭാഗത്ത് വന്നടിച്ചു. പിന്നാലെ നീഷാമിന് ഗ്രൗണ്ട് വിടേണ്ടതായും വന്നു.

സെഞ്ചുറി നേടി ജോര്‍ജ് വോര്‍ക്‌സ് മടങ്ങിയതിന് പിന്നാലെ ബാറ്റ് ചെയ്യാനായി നീഷാം വീണ്ടും ക്രീസിലേക്കെത്തി. 31 പന്തില്‍ നിന്ന് പുറത്താവാതെ 33 റണ്‍സ് നേടി 296 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്കെത്താന്‍ ന്യൂസിലാന്‍ഡിനെ സഹായിച്ചാണ് നീഷാം മടങ്ങിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3.15 മണിക്കൂറില്‍ അവയവങ്ങള്‍ തിരുവനന്തപുരത്ത്; ശസ്ത്രക്രിയകൾക്ക് തുടക്കം: അലിന്‍ ഷെറിന് വിട നല്‍കി കേരളം

നാടക നടി കലാലയം രാധ അന്തരിച്ചു

'വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമോ, വിധേയത്വമോ; സച്ചിദാനന്ദൻ മാഷിന് അതിമാനുഷിക സിദ്ധിയുണ്ടെന്ന് തോന്നുന്നു: പ്രേംകുമാര്‍

അമ്മയെ കസേരയോടെ മുറ്റത്തേക്ക് എടുത്തെറിഞ്ഞ് കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ

ഓറഞ്ച് സംഘത്തെ വരിഞ്ഞു മുറുക്കി ഹര്‍മീതും ഷാല്‍വികും; 'ഓൾ റൗണ്ട്' യുഎസ്എ

SCROLL FOR NEXT